യാക്കോബായ സഭയ്ക്ക് തിരുവനന്തപുരം മേഖല, മോര്‍ തെയോഫിലോസ് 15ന് സ്ഥാനമേല്‍ക്കും

  • news
  • July 10, 2026

യക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാന്‍ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തിരുമാനിച്ചു. വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ സെല്‍ ചെയര്‍മാനുമായ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് 15ന് മേഖലയുടെ ചുമതലയേല്‍ക്കും.

സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) 15 ന് വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡ് സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രലില്‍ നടക്കും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ നേതൃത്വം നല്‍കും. മറ്റു മെത്രാപ്പൊലീത്തമാര്‍ സന്നിഹിതരായിരിക്കും.

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. അലക്‌സാണ്ടര്‍ തോമസ്, പബ്ലിസിറ്റി കോ ഓര്‍ഡിനേറ്റര്‍ ഫാ. അലന്‍ കുര്യന്‍ സാബു, കണ്‍വീനര്‍ ഡോ. കോശി എം. ജോര്‍ജ് എന്നിവര്‍ അറിയിച്ചു.വൈകുന്നേരം അഞ്ചിനു സ്ഥാനാരോഹണ ചടങ്ങും ആറിന് സ്വീകരണവും ആണ് ക്രമീകരിച്ചിരിക്കുന്നത്.

  • Related Posts

    സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
    • October 3, 2026

    റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ പട്ടുകോട്ടയ്…

    Continue reading
    ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം
    • October 1, 2026

    നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരം ഇന്ന് അര്‍ധരാത്രിക്ക് ശേഷം നടക്കാനിരിക്കെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലന ക്യാമ്പ് വിട്ടു. കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്ന് താന്‍ പുറത്തുപോയതായി ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചു.…

    Continue reading

    You Missed

    ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

    ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

    സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

    സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

    ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

    ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

    ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

    ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

    സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

    സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

    അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

    അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്