വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി. 22 നിബന്ധനകളോടെയാണ് പൊലിസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്‌ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി. 12,000 പേര്‍ പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചു.

വിജയുടെ അവസാന പ്രചാരണം ചെന്നൈയിലാണ് നടക്കുക. 21ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ പൊതുയോഗം നടത്തും. 4000 പേര്‍ക്ക് മാത്രമാണ് അനുമതി. വിജയ് ഇന്നലെ പെരമ്പൂരിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടിരുന്നു

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ദേശീയനേതാക്കള്‍ എത്തുകയാണ് തമിഴ്‌നാട്ടില്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളില്‍ റോഡ് ഷോ നടത്തും. വൈകീട്ട് അഞ്ച് മണിയ്ക്ക് കൊഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ ഇന്ന് പര്യടനം നടത്തും. നാളെ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയില്‍ പര്യടനം നടത്തും.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് തിരുപ്പൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ പ്രചാരണം നടത്തും. ഈറോഡ്, സേലം, നാമക്കല്‍, കരൂര്‍ എന്നിവിടങ്ങളിലാണ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പര്യടനം നടക്കുക.

Related Posts

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച
  • September 24, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ…

Continue reading
മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി
  • September 24, 2026

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു.…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ