ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.
ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു
ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ…