ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

പ്രതിപക്ഷത്തിന്റെ ആരവങ്ങൾക്കിടയിൽ രാഹുൽ ​ഗാന്ധി റായ്ബറേലി എംപിയായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ ദൃഢപ്രതിജ്ഞയാണെടുത്തത്. ബിജെപി എംപി ഛത്രപാൽ സിം​ഗ് സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദുരാഷ്ട്ര എന്നു വിളിച്ചതും, അസദുദീൻ ഒവൈസി ജയ് പലസ്തീൻ എന്ന് പറഞ്ഞതും സഭയിൽ വലിയ ബഹ​ളത്തിനിടയാക്കി.

പ്രതിപക്ഷത്തിന് വലിയ ഊർജമായി മാറുകയായിരുന്നു പതിനെട്ടാമത് ലോക്സഭയിലെ രാഹുൽ ​ഗാന്ധിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങി. ബിജെപി അംഗങ്ങൾ ജയ്ശ്രീറാം മുഴക്കി. ഭരണപക്ഷത്തെ നോക്കിയും രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തിക്കാട്ടി. രാഹുലിന് ശേഷം അമേഠിയിൽ നിന്നുള്ള കിഷോരിലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്തു. കനൌജ് എംപിയായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില് നിന്നും വിജയിച്ച എഐഎംഐഎം നേതാവ് അസ​ദുദീൻ ഒവൈസി സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.

പാർലമെന്റിൽ ഇത് അനുവദിക്കില്ലെന്ന് പറഞ്ഞ ബിജെപി എംപി ശോഭ കരന്തലജേ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീടെത്തിയ ബിജെപിയുടെ ബരേലി എംപി ഛത്രപാൽ സിംഗ് ഗംഗ്വാർ സത്യവാചകത്തിന് ശേഷം ജയ് ഹിന്ദുരാഷ്ട്ര് വിളിച്ചപ്പോൾ പ്രതിപക്ഷവും ബഹളം വച്ചു. ഗാസിയാബാദ് എംപി അതുൽ ഗാർഗ് സത്യവാചകത്തിന് ശേഷം നരേന്ദ്രമോദിക്കും, ഹെഡ്ഗേവാറിനും ജയ് വിളിച്ചതും പ്രതിപക്ഷ ബഹളത്തിനിടയാക്കി. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്നും വിജയിച്ച സമാജ് വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദിന്റെ സത്യപ്രതിജ്ഞ ജയ് ശ്രീറാം വിളിച്ചാണ് പ്രതിപക്ഷം ആഘോഷിച്ചത്. തമിഴ്നാട്ടിൽനിന്നുള്ള അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, ആദിവാസികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം വിളിക്കുന്നതിനും സഭ ഇന്ന് സാക്ഷിയായി.

Related Posts

ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • November 4, 2025

ബിഹാർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ…

Continue reading
‘ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിള്‍ കേള്‍ക്കുന്നുണ്ടോ, ഈ ശബ്ദം 2026ല്‍ ഇടിമുഴക്കമായി മാറും, തമിഴ്നാട്ടില്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും’: വിജയ്
  • August 21, 2025

മധുര ജില്ലയിലെ പരപതിയില്‍ നടക്കുന്ന ടിവികെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ വിജയ്. വിജയ് തന്റെ പാർട്ടിയുടെ അണികളെ ‘സിംഹകുട്ടികളെ’ എന്നാണ് അഭിവാദ്യം ചെയ്തത്. A Lion is always a lion. സിംഹം വേട്ടയ്ക്ക് വേണ്ടിയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL