‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും.

10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.

കേസുകൾ മൂന്ന് മാസം കൊണ്ട് തീർപ്പാക്കും. കേസുകൾ അതിവേഗം തീർപ്പാക്കാൻ കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇടപെടുമെന്നും യോഗത്തിൽ തീരുമാനമായി. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പരീക്ഷാ തിരിമറികൾ പൂർണ്ണമായി തടയുന്നതിനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

അർദ്ധരാത്രിയിൽ പ്രധാനമന്ത്രി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പരീക്ഷാ ചോർച്ച വലിയൊരു പാപമാണെന്നും രാജ്യത്തെ യുവാക്കളുടെ ഭാവിയുവെച്ചുള്ള കളി അനുവദിക്കില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, വിഷയം കേവലം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാതെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച തടയാൻ അതിശക്തമായ നിയമ നിർമ്മാണവുമായി കേന്ദ്ര സർക്കാർ. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബില്ലിന്റെ കരട് രൂപം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.പാർലമെന്റിന്റെ മൺസൂൺ സെഷന്റെ രണ്ടാം ആഴ്ച ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെ പുതിയ ബിൽ സഭയിൽ അവതരിപ്പിക്കുമെന്നും ഇരുസഭകളിലും ഇത് എത്രയും വേഗം പാസ്സാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരീക്ഷാ ചോർച്ചകൾ കേവലം ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് ഉണ്ടാക്കുന്ന ആഘാതവും വേദനയും എത്രത്തോളമാണെന്ന് തനിക്ക് നന്നായി അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.തട്ടിപ്പുകാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി വിചാരണ അടിയന്തരമായി പൂർത്തിയാക്കാൻ അതിവേഗ കോടതികൾ (ഫാസ്റ്റ് ട്രാക്ക് കോർട്ടുകൾ) സ്ഥാപിക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതൽ കർശനമായ വകുപ്പുകളും കടുത്ത ശിക്ഷാനടപടികളും ഉൾപ്പെടുത്തി പുതിയ കരട് ബിൽ തയ്യാറാക്കിയത്. മന്ത്രിസഭാ അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ന് തന്നെ ബില്ലിന് അന്തിമ രൂപം നൽകുമെന്നും യുവാക്കളുടെ ഭാവി വച്ച് കളിക്കുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്