മട്ടൻ കറിയിൽ കഷ്ണം കുറവ്, കല്യാണ പന്തലിൽ വരന്‍റേയും വധുവിന്‍റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

ഭക്ഷണം വിളമ്പുന്നതിനിടെ വരനൊപ്പം എത്തിയ ചില യുവാക്കൾ മട്ടൻ കറി കുറവാണ് വിളമ്പുന്നതെന്ന് പരാതിപ്പെട്ടു. തുടർന്ന്  ഭക്ഷണം വിളമ്പുന്നവരുമായി തർക്കമായി. 

നിസാമാബാദ്: വിവാഹവീട്ടിൽ ഭക്ഷണത്തിന്‍റെ പേരിൽ വരന്‍റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി.  തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിൽ ബുധനാഴ്ചയാണ് സംഭവം. വധുവിന്‍റെ വീട്ടിൽ വെച്ച് നടന്ന വിവാബ പാർട്ടിയിൽ വരന്‍റെ ബന്ധുക്കളിൽ ചിലർ വേണ്ടത്ര മട്ടൻ കറി വിളമ്പിയില്ല എന്ന് പരാതി പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ടായ വഴക്ക് പിന്നീട്  കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.

നവിപേട്ട് സ്വദേശിനിയുടെയും നന്ദിപേട്ടയിൽ നിന്നുള്ള യുവാവിന്‍റെയും വിവാഹം കഴിഞ്ഞുള്ള  സർക്കാരത്തിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. ഭക്ഷണം വിളമ്പുന്നതിനിടെ വരനൊപ്പം എത്തിയ ചില യുവാക്കൾ മട്ടൻ കറി കുറവാണ് വിളമ്പുന്നതെന്ന് പരാതിപ്പെട്ടു. തുടർന്ന്  ഭക്ഷണം വിളമ്പുന്നവരുമായി തർക്കമായി. പിന്നീട് കുറ്റം വധുവിന്‍റെ വീട്ടുകാർക്കെതിരെയായി. ഇതോടെ ഇരുകൂട്ടകരും തമ്മിൽ വാക്കേറ്റവും പിന്നീട്ട് കൂട്ടത്തല്ലുമുണ്ടാവുകയായിരുന്നു.

ഇരുകൂട്ടരും ചേരി തിരിഞ്ഞ് വിവാഹ വേദിയിൽ അടിയായി. പാത്രങ്ങളും സാധനങ്ങളും കസേരകളും എടുത്തെറിഞ്ഞായിരുന്നു ആക്രമണം. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഒടുവിൽ സ്ഥിതി നിയന്ത്രിച്ചത്. തമ്മിലടിയിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. 

  • Related Posts

    ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്
    • April 26, 2025

    ദക്ഷിണ ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻസ്ഫോടനം. 400 ലേറെ പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെയ്നർ പോർട്ടാണ് ഇത്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഇറാൻ അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണിത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.…

    Continue reading
    റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ
    • April 26, 2025

    കര്‍ണാടകത്തിലെ കാലബുര്‍ഗിയില്‍ റോഡില്‍ പാകിസ്താന്‍ സ്റ്റിക്കർ ഒട്ടിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കാലബുര്‍ഗിയിലെ ജഗത് സര്‍ക്കിള്‍, സാത് ഗുംബാദ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് റോഡില്‍ പാകിസ്താന്റെ പതാക…

    Continue reading

    You Missed

    ‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

    ‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

    വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

    വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

    ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

    ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

    ‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    ‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു