TVK അധ്യക്ഷൻ വിജയ്ക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എത്ര മാർക്ക് കിട്ടി? പഴയ മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല. എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ആയിരുന്നെന്നാണ്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് വിജസ് ചെന്നൈ വിരുഗമ്പാക്കത്തുള്ള സ്കൂളിൽ നിന്നാണ് മെട്രിക്കുലേഷൻ പരീക്ഷയെഴുതിയത്. പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം വിജയ്ക്ക് ബോർഡ് എക്സാമിൽ ലഭിച്ചത് 1,100 ൽ 711 മാർക്ക്.

ഓരോ വിഷയത്തിനും വിജയ്ക്ക് എത്ര മാർക്ക് കിട്ടി?

ഭാഷകളിലാണ് വിജയ് മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. പ്രത്യേകിച്ച് മാതൃഭാഷയായ തമിഴിൽ. ഏറ്റവും കുറവ് ഗണിത ശാസ്ത്രത്തിന്. കണക്ക് വിജയ്ക്ക് കീറാമുട്ടിയായിരുന്നുവെന്ന് വേണം കരുതാൻ. റിപ്പോർട്ട് കാർഡിലെ മാർക്ക് ദാ ഇങ്ങനെ:

തമിഴ് 155/200
ഇംഗ്ലിഷ് 133/200
സയൻസ് 206/300
സോഷ്യൽ
സയൻസ് 122/200
ഗണിതം 95/200

ആകെ 711/1100

ശരാശരി വിദ്യാർഥികളുടെ വിഭാഗമായ 65 ശതമാനത്തിലാണ് വിജയ് വരുന്നത്. കോടന്പാക്കത്തെ ഫാത്തിമ സ്കൂളിൽ നിന്നാണ് വിരുഗമ്പാക്കത്തെ ബാലലോക് സ്കൂളിലേക്ക് വിജയ് മാറിയത്.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈ ലയോള കോളജിൽ വിഷ്വൽ കമ്യൂണിക്കേഷന് ചേർന്നെങ്കിലും അത് പൂർത്തിയാക്കാനാകാതെ വിജയ് സിനിമയിലെത്തി സൂപ്പർ സ്റ്റാറായി. പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോൾ ഇവന്റ് മാനേജ്മെന്റ് എന്ന പരിഹാസമൊക്കെ വന്നെങ്കിലും തിരഞ്ഞെടുപ്പിലും വിജയ് സൂപ്പർ സ്റ്റാറായിരിക്കുകയാണ്. ഇനി ഭരണത്തിലെ മികവിന്റെ മാനകമാണ് പ്രധാനം.

പതിറ്റാണ്ടുകൾക്ക് ശേഷം വിജയ് അടുത്തിടെ ലയോള കോളജിൽ തിരികെയെത്തിയിരുന്നു. തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വിജയത്തിന് ശേഷം തന്റെ പൂർത്തിയാക്കാനാകാത്ത കോഴ്സിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിഡിയോ കാണാം-

https://www.instagram.com/thedailydpk/?utm_source=ig_embed&ig_rid=c302dbd1-8970-4478-b937-9c9097dfc9ad

എന്തായാലും ജീവിത വിജയത്തിന് ഉയർന്ന മാർക്ക് അനിവാര്യമാണോ എന്ന ചർച്ചകൾ നടക്കുന്ന കാലത്താണ് വിജയ്യുടെ പത്താം ക്ലാസിലെ മാർക്കുകൾ ചർച്ചയാകുന്നത്.

Related Posts

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച
  • September 24, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ…

Continue reading
മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി
  • September 24, 2026

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു.…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്