ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോണ്‍ഗ്രസ് DMK സഖ്യം വിട്ടു. TVKയുമായുള്ള സഖ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വർഗീയ ശക്തികളുമായി ധാരണയുണ്ടാക്കരതുെന്നും ഉപാധി.

നിലവില്‍ അഞ്ചു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയാണ് വിജയ് തന്നെ കെ.സി. വേണുഗോപാലിനെ സമീപിച്ചത്. പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് വിജയ് നേരിട്ട് കത്ത് നല്‍കിയതോടെ ഹൈക്കമാന്‍ഡ് വിഷയം ഗൗരവമായി എടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ടി.വി.കെയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് സൂചന.

വിജയ്‌യുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചെങ്കിലും, അന്തിമമായ നിലപാട് സ്വീകരിക്കാന്‍ തമിഴ്‌നാട് പി.സി.സിയെ ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടുന്ന കേന്ദ്ര നേതൃത്വം ഈ സഹകരണത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഡി.എം.കെ ബന്ധം പാര്‍ട്ടിയെ ക്ഷയിപ്പിക്കുന്നു എന്ന പ്രാദേശിക ഘടകത്തിന്റെ പരാതിയും ഇതിന് ബലം നല്‍കുന്നു.

വിജയ്-കോണ്‍ഗ്രസ് സഖ്യം തമിഴ്‌നാടിന് പുറമെ കേരളത്തിലും കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് വേണുഗോപാല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട് പോലുള്ള ജില്ലകളില്‍ വിജയ്യുടെ ‘സ്റ്റാര്‍ വാല്യൂ’ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. യുവാക്കള്‍ക്കിടയില്‍ വിജയ്ക്കുള്ള സ്വാധീനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ മൈലേജ് നല്‍കും.

Related Posts

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി
  • June 25, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ സർക്കാരിന് എതിരെ വിമർശനം കടുപ്പിച്ച് എൽഡിഎഫ്. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനം. മുസ്‍ലിം ലീഗ്…

Continue reading
ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ
  • June 25, 2026

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി. മത്സരത്തിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി

വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ആർ സുഗതന് തിരിച്ചടി: കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

ആർ സുഗതന് തിരിച്ചടി: കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

പഹൽഗാം ഭീകരാക്രമണം: പദ്ധതി തയ്യാറാക്കിയത് ഒരാഴ്ച മുൻപ്; ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി; NIA

പഹൽഗാം ഭീകരാക്രമണം: പദ്ധതി തയ്യാറാക്കിയത് ഒരാഴ്ച മുൻപ്; ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി; NIA

യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യം: ഹിന്ദ് റജബ്, ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കി ആ പേര് വീണ്ടും ഉയർന്നു

യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യം: ഹിന്ദ് റജബ്, ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കി ആ പേര് വീണ്ടും ഉയർന്നു