‘കേതന്‍ വിഗ്ഗ് ഉപയോഗിച്ചിരുന്നു; സംസാരത്തില്‍ വിക്കും; സ്വന്തം വീട്ടില്‍ പറയുന്നതിനേക്കാള്‍ നല്ലത് കൊലപാതകം ആണെന്ന് കരുതി’; ക്രൂരം സിയയുടെ മൊഴി

പൂനെയില്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേതന്‍ ചൗധരിയെ സിയ ഗോയലിന്റെ കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു എന്നതിന് പൊലീസിന് തെളിവ് കിട്ടി. സിയയുടെ സഹോദരനെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചു.ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

മകള്‍ക്ക് ചേതന്‍ എന്നൊരാളുമായി പരിചയമുള്ളത് പോലും അറിയില്ലെന്നാണ് സിയയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിയയുടെ സഹോദരന്റെ സുഹൃത്താണ് ചേതന്‍. ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാറുണ്ട്. അങ്ങനെയാണ് ചേതനും സിയയും പരിചയപ്പെടുന്നത്. സിയയുടെ സഹോദരന്‍ സാഹിലിനെ പത്ത് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കസ്റ്റഡിയിലുള്ള പ്രതികള്‍ പരസ്പരം കുറ്റം ആരോപിക്കുകയാണ്. ചേതന്‍ പറഞ്ഞത് പ്രകാരമാണ് കൊലപാതകമെന്ന് സിയയും , ഒളിച്ചോടാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ് സിയ തന്നെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് കാമുകന്‍ ചേതനും പറയുന്നു. വിവാഹത്തിന് താത്പര്യമില്ലെന്ന് താന്‍ പ്രതിശ്രുത വരന്‍ കേതനെ അറിയിച്ചിരുന്നതായി സിയ വാദിക്കുന്നുണ്ട്. വരന്‍ വിഗ് വയ്ക്കുന്നതും സംസാരിക്കുമ്പോഴുള്ള വിക്കും പ്രശ്‌നമായിരുന്നു. എന്നാല്‍, പിന്മാറാന്‍ കേതന്‍ സമ്മതിച്ചില്ല – സിയ പറയുന്നു.

എന്നാല്‍, ഈ വാദങ്ങള്‍ക്കെല്ലാം എതിരാണ് ഇന്‍സ്റ്റഗ്രാമില്‍ സിയ പങ്കുവച്ച കേതനോടൊപ്പമുള്ള ദൃശ്യങ്ങള്‍. പ്രതികള്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമാണ് ശക്തമായി ഉള്ളത്. ഇത് കോടതിയില്‍ തിരിച്ചടിയാവാതിരിക്കാനായി പരമാവധി തെളിവുകള്‍ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Posts

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി
  • June 27, 2026

ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.…

Continue reading
പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍
  • June 27, 2026

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി. കെആര്‍ പുരം പൊലീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി