അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി, സുന്ദരകാണ്ഡ പാരായണം നടത്തി ഡൽഹിയിൽ തുടക്കം

അയോദ്ധ്യാ രാമകക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി പാർട്ടി. ക്ഷേത്രത്തിലെ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം. നാളെ ഡൽഹിയിൽ സുന്ദരകാണ്ഡ പാരായണം നടത്തി ക്യാമ്പയിന് തുടക്കം കുറിക്കും. താഴെത്തട്ടിലുള്ളവരെ അറസ്റ്റ് ചെയ്ത് യഥാർത്ഥ കുറ്റവാളികളെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയാണെന്ന് അരവിന്ദ് കേജ്രിവാൾ ആരോപിച്ചു.

ജനങ്ങൾ ഒന്നിച്ച് ഈ വിഷയത്തിൽ ശബ്ദമുയർത്തണമെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തിന് ഉത്തരവാദികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കേണ്ടത് ഓരോ സനാതൻ അനുയായിയുടെയും കടമയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവരുടെ അഭ്യർത്ഥന രേഖപ്പെടുത്തി ഒരു കത്തിൽ ഓരോ പൗരനും ഒപ്പിടുന്ന ഒരു ഒപ്പ് കാമ്പയിൻ ഞങ്ങൾ ആരംഭിക്കും.

ഞായറാഴ്ച ഡൽഹിയിലെ രോഹിണിയിലെ ജാപാനി പാർക്കിൽ ആം ആദ്മി പാർട്ടി ‘സുന്ദരകാണ്ഡ’ പാരായണം സംഘടിപ്പിക്കുമെന്നും അവിടെ നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിക്കുകയെന്നും കെജ്‌രിവാൾ പറഞ്ഞു. രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തിന് ഉത്തരവാദികളായ ആളുകളെ രക്ഷിക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. ഇതിനെതിരെ ജനങ്ങൾ ഒന്നിച്ചുനിൽക്കണം, പൊതുജനങ്ങളോട് വലിയ തോതിൽ പ്രചാരണത്തിൽ പങ്കുചേരാൻ അഭ്യർത്ഥിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.

Related Posts

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി
  • October 10, 2026

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എകെജി ഭവനിൽനിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് തുടങ്ങിയത്. അപ്രതീക്ഷിത നീക്കത്തില്‍ പൊലീസ് പതറിയെങ്കിലും,…

Continue reading
സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം
  • October 10, 2026

ഡൽഹി: സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക്. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെ ദീപ്കെ തന്നെയാണ് ഇക്കാര്യം സിജെപിയുടെ എക്സ് പേജിലൂടെ അറിയിച്ചത്.…

Continue reading

You Missed

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ