തെലങ്കാനയിൽ കൂട്ടക്കുരുതി; പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു, ഇരയായ പെൺകുട്ടി, സ്വന്തം ഭാര്യ, രണ്ടുമക്കളെയും കൊലപ്പെടുത്തി


തെലങ്കാനയിൽ കൂട്ടക്കുരുതി. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദിൽ ആണ് നടുക്കുന്ന കൂട്ടക്കൊല. ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി. ഇതിന് പിന്നാലെ വീട്ടിലെത്തി ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി.പ്രതി രാജ്കുമാർ ഒളിവിൽ. ഇയാളെ പിടികൂടുന്നതിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മെയ് മാസത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്നതിന് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പി. രാജ്കുമാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവളുടെ അമ്മയെയും അമ്മൂമ്മയെയും കൊലപ്പെടുത്തിയതായും പിന്നീട് വെള്ളിയാഴ്ച രാത്രി ഷബാദ് മണ്ഡലിൽ വ്യത്യസ്ത പ്രദേശങ്ങളിൽ വെച്ച് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതായും പൊലീസ് ശനിയാഴ്ച അറിയിച്ചു.

കൊലപാതകം നടന്നയുടനെ പ്രതി പിതാവിനെ വിളിച്ച് കുറ്റം സമ്മതിച്ചു. രണ്ട് കുടുംബങ്ങളെയും താൻ ഇല്ലാതാക്കിയെന്നും ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും അയാൾ പറഞ്ഞതായി പറയുന്നു.കൊലപാതകത്തിനുള്ള കൃത്യമായ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലേ മുഴുവൻ ചിത്രവും വ്യക്തമാകൂ എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Posts

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍
  • November 26, 2026

ബിഹാര്‍ രാഷ്ട്രീയക്കാരനായ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണ പന്തലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. വിവാഹ സല്‍ക്കാരം പോലെയുള്ള പൊതുയിടങ്ങളിലെ പെരുമാറ്റത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്. നവംബര്‍ 25 ലെ…

Continue reading
‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി
  • November 26, 2026

തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്…

Continue reading

You Missed

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്