ഹരിയാനയിൽ‌ പാക് മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി; എയർ ബെയ്‌സുകൾ തകർക്കാനുള്ള പാക് ശ്രമം തകർത്ത് ഇന്ത്യ

ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാ​ഗങ്ങളാണ് കണ്ടെത്തിയത്. ഡൽഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈൽ ആക്രമണം. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. ജയ്സാൽമീരിലും മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി.

ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്താൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാകിസ്താൻ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും അത് തകർത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലും പാക് പ്രകോപനം തുടരുകയാണ്.

ഒന്നിലധികം പാക് പോസ്റ്റുകൾ ഇന്ത്യൻ സൈന്യം അടിച്ച് തകർത്തു. ജമ്മു സെക്ടറിലെ ബി‌എസ്‌എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ തകർത്തുകൊണ്ട് ബിഎസ്എഫ് മറുപടി നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാന്റെ തുടർച്ചയായ ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിനായി ഡ്രോണുകളും മറ്റ് യുദ്ധ ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.

Related Posts

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’
  • August 15, 2026

ചെന്നൈ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥനയുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ചയില്ല. അഴിമതി ഇല്ലാതാക്കാൻ സർക്കാർ മിഷൻ മോഡിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനായി…

Continue reading
‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി
  • August 15, 2026

ഡൽഹി: വനിതാ സംവരണത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിൽക്കണം. നടപ്പാക്കിയതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ നിങ്ങൾ എടുത്തു കൊള്ളൂവെന്നും മോദി പറഞ്ഞു. വനിതാ സംവരണ ബില്ല് രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയായെന്ന് അദേഹം…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല