വീടിനകത്ത് സിംഹം! രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു; നാട്ടുകാർ ഓടിച്ചു

ഗുജറാത്തിലെ അമ്രേലിയിൽ വീടിനകത്ത് സിംഹം. അടുക്കളയിലാണ് സിംഹത്തിനെ കണ്ടത്. നാട്ടുകാർ പിന്നീട് ഓടിച്ചുവിട്ടു. രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു. ഇതോടെ താമസക്കാർ പരിഭ്രാന്തരായി. തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തി ലൈറ്റുകളും ശബ്ദങ്ങളും ഉപയോഗിച്ച് സിംഹത്തെ ഓടിച്ചു.

കോവയ ഗ്രാമത്തിൽ മുലുഭായ് റാംഭായ് ലഖന്നോത്രയുടെ കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് മേൽക്കൂരയുടെ വിടവിലൂടെ ഒരു സിംഹം അവരുടെ വീട്ടിൽ കയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌. കുടുംബം വീട്ടിൽ നിന്ന് ഓടി പുറത്തിറങ്ങി ഗ്രാമവാസികളെ സിംഹത്തിന്റെ സന്ദർശനത്തെക്കുറിച്ച് അറിയിച്ചു.

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചുമരിനു മുകളിൽ ഇരിക്കുന്ന ഒരു സിംഹം അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുന്നത് വിഡിയോയിൽ കാണാം. ഏകദേശം രണ്ട് മണിക്കൂറിനുശേഷം സിംഹത്തെ തുരത്തി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

ഫെബ്രുവരിയുടെ തുടക്കത്തിൽ, ഗുജറാത്തിലെ ഭാവ്‌നഗർ-സോംനാഥ് ഹൈവേയിൽ ഒരു ഏഷ്യൻ സിംഹം റോഡിലൂടെ നടക്കുന്ന വിഡിയോ വൈറലായിരുന്നു. വാഹനങ്ങൾ 15 മിനിറ്റെങ്കിലും നിർത്തിയിട്ടു തുടർന്ന് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. സിംഹത്തെ ഹൈവേ മുറിച്ചുകടക്കാൻ കാറുകളും ട്രക്കുകളും ബൈക്കുകളും നിർത്തി. റോഡിന്റെ മറുവശത്ത് നിർത്തിയ ഒരു കാറിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്.

Related Posts

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ
  • July 9, 2026

അയോധ്യായ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയിൽ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് പ്രതികൾ. അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നെന്നും പ്രതികളുടെ…

Continue reading
ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു
  • July 9, 2026

ട്രെയിനിൽ ദമ്പതികൾക്ക് മണിയറയൊരുക്കിയ സംഭവത്തിൽ ടിക്കറ്റ് എക്സാമിനർക്കെതിരെ നടപടി. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു. ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് എസി ക്യാബിനിൽ ആണ് സംഭവം.ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച ട്രെയിനിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ ഗുരുതര വീഴ്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി