മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ ഭീകാരക്രമണത്തിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. റാണയെ 12 ദിവസത്തേക്ക് കൂടി കോടതി എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ റാണയില്‍ നിന്ന് അറിയാന്‍ ഉണ്ടെന്നും കസ്റ്റഡി കാലാവധി നീട്ടി നില്‍ക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് തഹാവൂര്‍ റാണയെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്. കനത്ത സുരക്ഷയില്‍ മുഖം മറിച്ചാണ് റാണയെ അന്വേഷണസംഘം കോടതിയില്‍ എത്തിച്ചത്.

കേരളത്തില്‍ എത്തിയത് പരിചയക്കാരെ കാണാനാണെന്നായിരുന്നു റാണയുടെ മൊഴി. ഭീകാരക്രമണത്തിന് പിന്നില്‍ ഹെഡ്‌ലിയാണ്. മുംബൈയും ഡല്‍ഹിയും കേരളവും സന്ദര്‍ശിച്ചിരുന്നുവെന്നും റാണമൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തില്‍ എത്തിയേക്കും.

റാണയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ചിരുന്ന എന്‍ഐഎ ആസ്ഥാനത്തിന്റെ സുരക്ഷ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ചിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, ലഷ്‌കറെ തയിബ, പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂര്‍ റാണ. ഇന്ത്യയ്‌ക്കെതിരായ ഐഎസ്‌ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്ന റാണയെ ഈ മാസം 10നാണ് യുഎസ് ഇന്ത്യയ്ക്കു കൈമാറിയത്.

Related Posts

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്
  • August 12, 2026

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി എം പി സുഷ്മിതാ ദേവ് നടത്തിയ ലുങ്കി വാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ. തനിക്ക് നേരെ നടത്തിയ പരാമര്‍ശം സിപിഐഎം അംഗം ജോണ്‍ ബ്രിട്ടാസ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പരാമര്‍ശത്തില്‍ പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍…

Continue reading
‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ
  • August 12, 2026

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ആദ്യപ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല. ഇന്നും നാളെയും ചർച്ച ചെയ്യാൻ തയ്യാർ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അമിത് ഷാ പറഞ്ഞു. ആരാണ് ഒളിച്ചോടുന്നതെന്ന്…

Continue reading

You Missed

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം