മുംബൈയിലും കാലവർഷമെത്തി; വിമാനങ്ങൾ വൈകിയേക്കും

മുംബൈയിലും കാലവർഷം എത്തി. രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മുംബൈ, താനേ, പാൽഗർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മുംബൈയിലേക്കുള്ള വിമാനങ്ങൾ വൈകിയേക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.

12 ദിവസം നേരത്തെയാണ് മുംബൈയിൽ കാലവർഷം എത്തിയത്. മുംബൈയിൽ അപകടാവസ്ഥയിലുള്ള 96 കെട്ടിടങ്ങൾ കണ്ടെത്തിയെന്നും 3000ത്തിലേറെ ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടെന്നും കോർപ്പറേഷൻ അറിയിച്ചു. മുംബൈയിൽ കോർപ്പറേഷൻ കൺട്രോൾ റൂം തുറന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ മുംബൈയുടെ ചില ഭാഗങ്ങളിൽ മഴ രേഖപ്പെടുത്തിയതോടെ നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾ വൈകിയോടാൻ തുടങ്ങിയിരുന്നു. ഇതോടെ ദുരിത യാത്രകൾ തുടരും എന്ന ഭീതിയിലാണ് ദിവസേന ലോക്കൽ ട്രെയിൻ സേവനത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർ. മഴയൊന്ന് കനത്താൽ വെള്ളക്കെട്ടിന്റെയും യാത്ര ദുരിതങ്ങളുടെയും തുടർക്കഥകളാണ് മുംബൈ നഗരത്തെ ആശങ്കയിലാക്കുന്നത്.

Related Posts

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്
  • August 12, 2026

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി എം പി സുഷ്മിതാ ദേവ് നടത്തിയ ലുങ്കി വാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ. തനിക്ക് നേരെ നടത്തിയ പരാമര്‍ശം സിപിഐഎം അംഗം ജോണ്‍ ബ്രിട്ടാസ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പരാമര്‍ശത്തില്‍ പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍…

Continue reading
‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ
  • August 12, 2026

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ആദ്യപ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല. ഇന്നും നാളെയും ചർച്ച ചെയ്യാൻ തയ്യാർ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അമിത് ഷാ പറഞ്ഞു. ആരാണ് ഒളിച്ചോടുന്നതെന്ന്…

Continue reading

You Missed

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം