ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദാരുണാന്ത്യം

ബംഗ്ലാദേശിൽ ആക്രമണം നേരിട്ട ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലെ യുവാവ് മരിച്ചു. ഖോകോൺ ചന്ദ്ര ദാസ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 31 ന് ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ ഖഖൻ ദാസിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തീകൊളുത്തിയെങ്കിലും ഉടൻ നദിയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെതിരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാസിനെ ആക്രമിച്ചതെന്ന് ഭാര്യ പറഞ്ഞു. അക്രമികൾ അദ്ദേഹത്തെ കുത്തുകയും തലക്ക് അടിക്കുകയും ചെയ്തു.

ആരാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ഞങ്ങൾക്ക് നീതി വേണം. എന്റെ ഭർത്താവ് ഒരു പാവപ്പെട്ട മനുഷ്യനാണ്. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. ഡിസംബർ 24 ന്, ബംഗ്ലാദേശിലെ കലിമോഹർ യൂണിയനിലെ ഹൊസൈൻഡംഗ പ്രദേശത്ത് 29 വയസ്സുള്ള അമൃത് മൊണ്ടൽ എന്ന മറ്റൊരു ഹിന്ദു യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 18 ന് ദിപു ചന്ദ്ര ദാസ് എന്ന യുവാവും ആൾക്കൂട്ട ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടു.

Related Posts

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ
  • May 13, 2026

ടിവികെയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. വിശ്വാസ വോട്ടെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ട് ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് ടിവികെ വന്നത്.…

Continue reading
ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു
  • May 13, 2026

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ഇന്ധന പ്രതിസന്ധി നേരിടുന്നതിൽ നിർണായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് പുറമേ ഒരു വാഹനം കൂടിയാണ് അകമ്പടി സേവിക്കുന്നത്.ഒരു ജാമ്മർ വാഹനമാണ് പ്രധാനമന്ത്രിയ്ക്ക് അകമ്പടിയായുള്ളത്, ഇതും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്