എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന. (WHO on HMP virus)

ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 2024 ഡിസംബര്‍ 29 വരെയുള്ള കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ, എച്ച് എം പി വി, റൈനോ വൈറസ്, ആര്‍ എസ് വി എന്നിവ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അത് ശൈത്യകാലത്ത് പ്രതീക്ഷിക്കപ്പെടുന്ന അളവില്‍ മാത്രമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. എച്ച്എംപിവി ബാധിച്ച മിക്കവര്‍ക്കും ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു. ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടുവെന്നും അസാധാരണമായ ഒരു സാഹചര്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നില്ല. ലോകമെമ്പാടുമുള്ള ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Related Posts

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന
  • June 16, 2026

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്. മമത ബാനര്‍ജിയെ വിട്ടു വന്ന എംപിമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി ആലോചിക്കുന്നു എന്നാണ് സൂചന. സുദീപ് ബന്ദോപാധ്യായ, ശര്‍മിള സര്‍ക്കാര്‍ എന്നിവരുടെ പേരുകളാണ് സജ്ജീവ പരിഗണനയില്‍…

Continue reading
’22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
  • June 16, 2026

നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പരീക്ഷയ്ക്ക് മുന്‍പ് ആര്‍ക്കും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി