ഇന്നസെന്റിന്റെ ഡയലോഗുകള്‍ ഓര്‍ക്കാതെ കടന്നുപോകുന്ന ദിവസങ്ങളുണ്ടോ മലയാളിക്ക്; ഓര്‍മകളില്‍ ചിരിയുടെ തമ്പുരാന്‍

മലയാള ചലച്ചിത്രലോകത്തെ ചിരിയുടെ തമ്പുരാന്‍ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. അഞ്ച് പതിറ്റാണ്ടിലേറെ ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അതുല്യനടന്‍ മലയാള സിനിമയില്‍ അവശേഷിപ്പിച്ച വിടവ് നികത്തപ്പെട്ടിട്ടില്ല.

ഇരിങ്ങാലക്കുടക്കാരന്റെ തനിനാടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളും അതുല്യമായ മെയ്വഴക്കവും സ്വാഭാവിക അഭിനയവുമാണ് ഇന്നസെന്റിനെ മലയാളികളുടെ പ്രിയങ്കരനാക്കിയത്. മാന്നാര്‍ മത്തായി സ്പീക്കിങ്, ചന്ദ്രലേഖ, മനസിനക്കരെ, റാംജി റാവു സ്പീക്കിങ്, കല്യാണരാമന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ഇന്നസെന്റ് മലയാളികളെ ചിരിപ്പിച്ചു. ദേവാസുരം, രാവണപ്രഭു, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം കരയിച്ചു.

എണ്ണംപറഞ്ഞ ചില വില്ലന്‍കഥാപാത്രങ്ങളും ഇന്നസെന്റ് അസാധ്യമായി ചെയ്ത് ഫലിപ്പിച്ചു. പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാളിക്ക് എന്നും ഗൃഹാതുരത സമ്മാനിച്ച് നിലനില്‍ക്കും.

തെക്കേത്തല വറീതിന്റേയും മര്‍ഗലീത്തയുടേയും മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. 8 ആം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി ബിസിനസും രാഷ്ട്രീയവും പയറ്റി സിനിമാ നിര്‍മാതാവായി ഒടുവില്‍ മലയാളത്തിലെ ഹാസ്യസാമ്രാട്ടായി അരങ്ങു വാണു..ഇതിനിടെ ചാലക്കുടിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുമെത്തി. താരസംഘടന അമ്മയുടെ പ്രസിഡന്റായി 15 വര്‍ഷം പ്രവര്‍ത്തിച്ചു.

Related Posts

‘ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ ചെറുത്തതിന് ഏറ്റവുമധികം മനുഷ്യ ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഐഎം’; പി. എ മുഹമ്മദ് റിയാസ്
  • March 26, 2026

സിപിഐഎം – ബിജെപി ഡീല്‍ ആരോപണം തള്ളി ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന പബ്ലിക് റിലേഷന്‍സ് വേണ്ടേ എന്നും മന്ത്രി ചോദിച്ചു. കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ ചെറുത്തതിന്…

Continue reading
ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം
  • March 26, 2026

ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് പത്ത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം

സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം