വീഡിയോയിൽ കാണുന്നത് തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷനാണ്. വണ്ടി നിർത്തുമ്പോൾ തന്നെ ആളുകൾ അതിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നത് കാണാം. ആ തിരക്കിനിടയിൽ വണ്ടിയിലുള്ളവർക്ക് പുറത്തേക്ക് ഇറങ്ങുക എന്നത് വലിയ പ്രയാസം തന്നെ ആയിരുന്നു.
ഇന്ത്യയിലെ ട്രെയിൻ യാത്രകളിലെ തിരക്കിനെ കുറിച്ച് നാം സംസാരിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായിട്ടുണ്ടാകും. ഇന്ത്യയിലെ പല തിരക്കേറിയ നഗരങ്ങളിലും റിസർവേഷൻ കംപാർട്മെന്റുകളിൽ, എന്തിന് എസി കംപാർട്മെന്റുകളിൽ പോലും തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. അതു തെളിയിക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളും നാം കണ്ടിട്ടുമുണ്ടാകും. ഇതും അതുപോലെ ഒരു വീഡിയോയാണ്.
മുംബൈ തിരക്ക് പിടിച്ച നഗരമാണ്. വളരെ ചെലവേറിയ ജീവിതവും ട്രാഫിക്കും തിരക്കേറിയ ട്രെയിനുകളും ഒക്കെ അതിന്റെ ഭാഗവുമാണ്. മുംബൈ നഗരത്തിലെ ട്രെയിനിനുള്ളിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലാവുന്നത്. നിറയെ ആളുകൾ ഉള്ളപ്പോൾ ട്രെയിൻ നിർത്തുന്നതിന് മുമ്പ് തന്നെ അതിൽ ഓടിക്കയറാൻ ശ്രമിക്കുന്നവരെ നാം കണ്ടിട്ടുണ്ടാകും. പലപ്പോഴും ട്രെയിനിനുള്ളിലുള്ളവർക്ക് ഇറങ്ങാൻ പോലും ഇടകൊടുക്കാത്ത തരത്തിലായിരിക്കും ഇവരുടെ പെരുമാറ്റം. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്.
വീഡിയോയിൽ കാണുന്നത് ഒരാൾ തിരക്കേറിയ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടയിൽ പ്ലാറ്റ്‍ഫോമിലേക്ക് വീഴുന്നതാണ്. അതേ ട്രെയിനിലേക്ക് കയറാനുള്ളവരുടെ തള്ളിക്കയറ്റത്തിലാണ് യുവാവ് പ്ലാറ്റ്ഫോമിലേക്ക് വീണു പോകുന്നത്.
വീഡിയോയിൽ കാണുന്നത് തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷനാണ്. വണ്ടി നിർത്തുമ്പോൾ തന്നെ ആളുകൾ അതിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നത് കാണാം. ആ തിരക്കിനിടയിൽ വണ്ടിയിലുള്ളവർക്ക് പുറത്തേക്ക് ഇറങ്ങുക എന്നത് വലിയ പ്രയാസം തന്നെ ആയിരുന്നു. ആളുകൾ കഷ്ടപ്പെട്ടാണ് ഇറങ്ങി പുറത്തേക്ക് പോകുന്നത്. പിന്നെ കാണുന്നത് അങ്ങനെ കഷ്ടപ്പെട്ട് പുറത്തിറങ്ങി പോകുന്ന ഒരാൾ അതിനിടയിൽ പ്ലാറ്റ്‍ഫോമിലേക്ക് വീണ് പോകുന്നതാണ്.