യാത്രക്കാരെ ദുരിതത്തിലാഴ്ത്തി റെയിൽവേ അടിപ്പാത നിർമാണം

നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായിരിക്കുകയാണ്.

മലപ്പുറം: റെയിൽവേ അടിപ്പാത നിർമാണം അനിശ്ചിതമായി നീളുന്നത് നിലമ്പൂരിൽ ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ആറ് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ അടിപ്പാത നിർമ്മാണത്തിൽ നാല് മാസമായിട്ടും ഒരു പുരോഗതിയുമില്ല.

ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ഉപയോഗിച്ചിരുന്ന തൃശ്ശൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈൻ മാറ്റുന്ന കാര്യത്തിലെ അവ്യക്തതയാണ് പണി ഇങ്ങനെ നീളാൻ കാരണമായത്. ഇതോടെ നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായി.

പണി എന്ന് പൂർത്തിയാക്കും എന്നതിൽ അധികൃതർക്ക് കൃത്യമായ മറുപടിയില്ല. ബദൽ റോഡ് ആണെങ്കിൽ സഞ്ചാര യോഗ്യവുമല്ല. ദിവസേന 20 തവണ നിലമ്പൂരില്‍ റെയിൽവേ ഗേറ്റ് അടക്കുന്നത് യാത്രാ ദുരിതം ഉണ്ടാക്കിയപ്പോഴാണ് ബദൽ മാർഗ്ഗമായി അടിപ്പത നിര്‍മ്മിക്കാൻ റെയിൽവേ തീരുമാനിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയ ഇടത്തുതന്നെ നിലച്ചതോടെ ജനങ്ങളുടെ യാത്ര ദുരിതം ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്.

മഴ സമയത്ത് റോഡേത് ചെളിക്കുണ്ട് ഏതെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. സ്കൂള്‍ വാഹനങ്ങളടക്കം റോഡില്‍ താഴ്ന്നുപോകുന്നതും ഇവിടെ പതിവാണ്. കൃത്യമായ ആസൂത്രണം ഇല്ലാതെയുള്ള മണ്ണെടുക്കലാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ഥലത്തിലൂടെ കടന്നുപോകുന്ന ജലതോറിറ്റിയുടെ പൈപ്പ് ലൈൻ നീക്കാതെ ഇനി പണി തുടങ്ങാൻ സാധിക്കില്ല. പൈപ്പ് ലൈൻ ഉടൻ തന്നെ മാറ്റുമെന്നും പണികൾ തുടങ്ങാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം. ഒന്നുകിൽ നിർമാണം പൂർത്തിയാക്കുക അല്ലെങ്കിൽ റോഡ് പഴയ സ്ഥിതിയിലാക്കുക എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.

  • Related Posts

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്
    • March 14, 2025

    വിജയരാഘവൻ പ്രധാനവേഷത്തിലെത്തിയ ഔസേപ്പിന്റെ ഓസ്യത്ത് തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെയാണ് സംവിധാനം. ഇടുക്കിയിലെ പീരുമേട്ടിൽ കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് സമ്പത്ത് വാരിക്കൂട്ടിയ ഉടമയായ എൺപതുകാരൻ ഔസേപ്പിൻ്റേയും മൂന്നാണ്മക്കളുടെയും കഥയാണ് ഔസേപ്പിന്റെ ഓസ്യത്തിൻ്റെ പ്രമേയം. വർഷങ്ങൾക്ക് മുമ്പ്…

    Continue reading
    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്
    • March 14, 2025

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക അനുവദിച്ചത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 835…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു