തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതല്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അണ്ണാമലൈ.

തമിഴ്‌നാട്ടിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവാണ് അണ്ണാമലൈ. ഇദ്ദേഹം സംസ്ഥാന അധ്യക്ഷനായിരിക്കേ 14.24 ശതമാനമായിരുന്ന തമിഴ്‌നാട്ടിലെ ബിജെപി വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ 2 ശതമാനമായി കുറഞ്ഞിരുന്നു. അണ്ണാമലൈ ബിജെപിയില്‍ നിന്ന് അകന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കിയ രജനീകാന്തുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തുമ്പോള്‍ അത് അതീവ നിര്‍ണായകവുമാണ്. ഈ ആഴ്ച അണ്ണാമലൈ ഡല്‍ഹിയിലേക്ക് പോകുമെന്നും ഉന്നത ബിജെപി നേതാക്കളുമായി രാജിയെക്കുറിച്ച് ഉള്‍പ്പെടെ സംസാരിക്കുമെന്നും വിവരമുണ്ട്.

തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ മൂന്ന് മാസത്തിനുള്ളില്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് അണ്ണാമലൈ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം നേപ്പാളിലായിരുന്നു. ഇന്നലെ ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ചില നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ കോയമ്പത്തൂരില്‍ അണ്ണാമലൈയെ അനുകൂലിച്ചുകൊണ്ട് നിരവധി പോസ്റ്ററുകളും വരുന്നുണ്ട്.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്