കേരളം പദ്ധതിയുടെ ഭാഗമായി തുടരണം: പിഎം ശ്രീയില്‍ വീണ്ടും കത്തയച്ച് കേന്ദ്രം, ഉപസമിതി തീരുമാനം വൈകും

തിരുവനന്തപുരം: പിഎം ശ്രീയില്‍ കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം. കേരളം പദ്ധതിയുടെ ഭാഗമായി തുടരണം എന്നാണ് കത്തിലെ ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണ് ഇത്.

പദ്ധതിയുമായി മുന്നോട്ട് തന്നെ പോകണമെന്നാണ് കത്തിലെ ആവശ്യം. മുന്‍ സര്‍ക്കാര്‍ പിഎം ശ്രീ ധാരണാ പത്രത്തില്‍ ഒപ്പിട്ടതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാല്‍ ഇനിയും ഒരു ഉപസമിതി കൂടി ചേരേണ്ടതുണ്ടെങ്കിയും അത് എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

പദ്ധതി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അതിനാല്‍ സ്വാഭാവികമായും കാലതാമസം ഉണ്ടാകുമെന്നുമാണ് ഉപസമി അദ്ധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഭിന്നാഭിപ്രായങ്ങള്‍ കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ വീണ്ടും കാലതാമസം വന്നേക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ കത്തില്‍ സംസ്ഥാനം എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രധാനം. കേന്ദ്ര വിഹിതം ലഭിച്ചേ മതിയാകൂ എന്നാണ് കെപിസിസി യോഗത്തില്‍ മുഖ്യമന്ത്രി നിലപാടെടുത്തിരുന്നത്.

വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ ഇന്നലെ നടന്ന കെപിസിസി യോഗത്തിന്റെ നിലപാട് സ്വാധീനിക്കും എന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിലും രാഷ്ട്രീയ കാര്യ സമിതിയിലും പിഎം ശ്രീ ഉപേക്ഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാകും എന്നാണ് നേതാക്കള്‍ ഉയര്‍ത്തിയ അഭിപ്രായം. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പദ്ധതിക്കെതിരായി എടുത്ത തീരുമാനമടക്കം യുഡിഎഫിന്റെ വിജയത്തിന് കാരണമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ ഉപസമിതി തീരുമാനം എടുക്കുന്നതിന് മുമ്പ് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന് കൂടി കാത്തിരിക്കും എന്നാണ് വിലയിരുത്തല്‍. പൊതു ഇടത്തില്‍ യുഡിഎഫ് ഘടക കക്ഷികളും പോഷക സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നതും വെല്ലുവിളിയാകും.

Related Posts

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല
  • November 4, 2026

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി…

Continue reading
ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
  • November 4, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ‘സിദ്ധാർത്ഥ്’ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. സഭയിൽ പുതിയ ആൻറി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന…

Continue reading

You Missed

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു

‘വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം; സമരത്തോടല്ല, അക്രമത്തോടാണ് അസഹിഷ്ണുത’; റോജി എം ജോൺ

‘വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം; സമരത്തോടല്ല, അക്രമത്തോടാണ് അസഹിഷ്ണുത’; റോജി എം ജോൺ

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും