ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം കെ മുനീർ

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയില്‍ എം കെ മുനീര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമാപന സമ്മേളനത്തില്‍ നിന്നാണ് എം കെ മുനീര്‍ വിട്ടുനിന്നത്. കോഴിക്കോട് ഉണ്ടായിരുന്നിട്ടും സമ്മേളനത്തിലെത്തിയില്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന മുനീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുസ്‌ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കാബിനറ്റ് പദവിയുടെ കാര്യത്തിൽ ധാരണയായത്.

വി എം സുധീരന്റെ പേര് മുമ്പ് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന ഭരണപരിഷ്കാര കമ്മീഷൻ സ്ഥാനത്തേക്ക് നേരത്തേ പറഞ്ഞ് കേട്ടിരുന്നുവെങ്കിലും പദവി വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വർ‌ഷങ്ങൾക്ക് മുന്നേ ഒരു പദവിയും വേണ്ടെന്ന് താൻ തീരുമാനിച്ചതാണെന്നും അതിൽ മാറ്റമില്ലെന്നുമാണ് സുധീരൻ പറഞ്ഞത്. കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി ജെ ജോസഫിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയർന്ന് വന്നിരുന്നു.

Related Posts

കേരളം പദ്ധതിയുടെ ഭാഗമായി തുടരണം: പിഎം ശ്രീയില്‍ വീണ്ടും കത്തയച്ച് കേന്ദ്രം, ഉപസമിതി തീരുമാനം വൈകും
  • September 11, 2026

തിരുവനന്തപുരം: പിഎം ശ്രീയില്‍ കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം. കേരളം പദ്ധതിയുടെ ഭാഗമായി തുടരണം എന്നാണ് കത്തിലെ ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപസമിതിയുടെ…

Continue reading
CMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ല, നിയമോപദേശം നല്‍കുന്നതില്‍ ആശയക്കുഴപ്പത്തില്‍ എജി
  • September 11, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇഡി കത്തില്‍ പിണറായി വിജയന് എതിരെ തെളിവുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. കോടതി തള്ളിയ, ബാങ്ക് രേഖകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെളിവായി നല്‍കിയത്. വീണയുടെ ഡയറിക്കുറിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കള്ളപ്പണ ഇടപാട് നടന്നുവെന്ന ഇഡിയുടെ അവകാശ വാദം.…

Continue reading

You Missed

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?

കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?

വിലങ്ങുവച്ച് പ്രവർത്തകരെ കോടതിയിൽ എത്തിച്ചു; യുഡിഎഫും പൊലീസും സകല മര്യാദകളും ലംഘിക്കുന്നതായി SFI