‘ട്രമ്പിന് ഇഷ്ടമല്ലെന്ന് വന്നപ്പോൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല’; പിണറായി വിജയൻ

കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയlതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതി ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത്. എണ്ണവിലയുടെ പൂർണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നൽകിയത് മുൻ യുപിഎ സർക്കാരാണ്. ആ നയം ബിജെപി സർക്കാർ അതിശക്തമായി തുടരുന്നു. രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം എണ്ണ കമ്പനികൾ ഉണ്ടാക്കി. ട്രമ്പിന് ഇഷ്ടമല്ല എന്ന് വന്നപ്പോഴാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുന്നത് നിർത്തിവെച്ചത്.

രാജ്യത്തിൻറെ പരമാധികാരം അമേരിക്കക്ക് മുന്നിൽ കീഴടങ്ങി. രാസവളം കൃഷി ചരക്ക് ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും രൂക്ഷമായ വിലവർധന ഉണ്ടാകും.വൻതോതിൽ പണപ്പെരുപ്പം രൂക്ഷമാക്കും. കേന്ദ്രസർക്കാരിനെ വിമർശിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്യുന്നുവെന്നും പിണറായി വിമർശിച്ചു.

കേന്ദ്രം ഇന്ധന വില കൂട്ടുമ്പോൾ എല്ലാം അതിനെ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി അന്ന് ശ്രമിച്ചിരുന്നത്. വരുന്നത് സാധാരണ പ്രതിസന്ധി അല്ല, അതിരൂക്ഷമായ പ്രതിസന്ധി. വിലവർധനവ് കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും.ഈ ഭാരമെല്ലാം വന്ന് വീഴുന്നത് സാധാരണക്കാരുടെ തലയിൽ. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചില്ല. 2018 ൽ നികുതി കുറച്ചു.

പ്രതിപക്ഷ നേതാവായി ഇരുന്നപ്പോൾ ജനങ്ങളോട് പറഞ്ഞത് പാലിക്കാൻ ഇപ്പോൾ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ധവളപത്രം വരുമ്പോൾ നമുക്ക് കാണാം. ഉമ്മാക്കി കാണിച്ച് ഞങ്ങളെ പേടിപ്പിക്കേണ്ട. കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്താൻ തയ്യാറാകുന്നില്ല. വിമർശിക്കാനും സർക്കാർ തയ്യാറാകുന്നില്ല.

നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ കൊണ്ടുവരാനും തയ്യാറാകുന്നില്ല. കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർപ്പെടുത്തിയ എക്സൈസ് നികുതി ഒഴിവാക്കണമെന്ന് സർക്കാറിന് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലൊയെന്നും പിണറായി ചോദിച്ചു.

Related Posts

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
  • October 23, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം,…

Continue reading
പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
  • October 23, 2026

തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും…

Continue reading

You Missed

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു