‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് അന്നേ പറഞ്ഞു, 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ 2017ൽ ബക്കാഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസം ആയത് എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ്. വീര്യം കുറഞ്ഞ മദ്യത്തിന് എതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തിരുന്നു. വീര്യം കുറഞ്ഞ മദ്യം അപകടമെന്നു ചൂണ്ടിക്കാട്ടി ഋഷിരാജ് സിംഗ് , നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് പുറത്ത്. 2018ലാണ് ഋഷിരാജ് സിംഗ് കത്തയച്ചത്.

വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്ന് കത്തിൽ പരാമർശമുണ്ട്. വീര്യം കൂടിയ മദ്യത്തിലേക്കുള്ള ചവിട്ടു പടിയാകും ഈ നയമെന്നും ഋഷിരാജ് സിം​ഗ് മുന്നറിയിപ്പ് നൽകിയിരുന്നു. വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണത്. ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.

എക്സ്സൈസ് കമ്മിഷണറുടെ നിലപാട് മാറ്റാൻ അഡിഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയിരുന്നു. മദ്യസക്തി ഉണ്ടാക്കുന്നതിന് തെളിവില്ലെന്നായിരുന്നു അഡിഷണൽ ചീഫ് സെക്രട്ടറിയടെ നിലപാട്. 2017ൽ ബാകാർഡി അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണന് നൽകിയ കത്തിലാണ് ഈ നടപടികൾ. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബെവ്‌കോ സമ്മതം അറിയിച്ചിരുന്നു. എക്സ്സൈസ് അനുവദിച്ചാൽ ബകാർഡി ബ്രീസർ വിൽക്കാൻ എതിർപ്പില്ലെന്നായിരുന്നു ബെവ്കോയുടെ നിലപാട്.

വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്നതിനുളള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേരും. സർക്കാരിലെ ബോർഡ് കോർപ്പറേഷൻ വിഭജനത്തിനായി ബജറ്റിന് ശേഷം മുന്നണി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നികുതി കുറയ്ക്കൽ പ്രധാന ചർച്ചാ വിഷയമാകും. എന്നാൽ നികുതി പരിഷ്കാരം ധനബില്ലിന്റെ ഭാഗമാക്കി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ തീരുമാനം.

Related Posts

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading
മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി
  • September 23, 2026

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി…

Continue reading

You Missed

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു