കോറോ ഹെൽത്തിലെ കൂട്ട പിരിച്ചു വിടൽ; ഇന്നും ജോലിക്കെത്തി ജീവനക്കാർ, ഓഫീസ് തുറന്നു നൽകാതെ അധികൃതർ

കോറോ ഹെൽത്ത് കമ്പനിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇന്നും തീരുമാനമാകാത്തതിൽ ആശങ്കയിൽ ജീവനക്കാർ. ഇന്നും ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറന്ന് കൊടുത്തില്ല. കമ്പനിയുടേത് നിഷേധാത്മക നിലപാടാണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല എന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്നും ജീവനക്കാർ ഓഫീസിൽ എത്തിയത്. എന്നാൽ ഓഫീസ് തുറന്നു കൊടുത്തിട്ടില്ല. വിഷയത്തിൽ തീരുമാനം ഒന്നുമാകാതെ വന്നതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി. കമ്പനിയുടെ നിലപാട് ആശാവഹമല്ല എന്നാണ് സർക്കാരിൻറെ പ്രതികരണം. കമ്പനിയുടേത് നിഷേധാത്മക നിലപാട് ആണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിന് ഉറപ്പില്ല എന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ചർച്ചയ്ക്ക് എത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ നീക്കം.

ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ കമ്പനി തെറ്റിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ സംഘടനകൾ കൊച്ചിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും തീരുമാനം .

Related Posts

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
  • August 22, 2026

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for…

Continue reading
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും