മഞ്‍ജു വാര്യരുടെ ‘മിസ്റ്റര്‍ എക്സ്’, സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ആര്യയും പ്രധാന വേഷത്തിലുണ്ടാകും.

മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമായതിനാല്‍ മിസ്റ്റര്‍ എക്സിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശരത് കുമാറും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ആര്യക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പമുണ്ടാകും. അതുല്യ രവിയും റെയ്‍സ വില്‍സണും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

‘അസുരൻ’ എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മഞ്‍ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്‍ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം ‘തുനിവാ’ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയുംം സംവിധാനവും നിര്‍വഹിച്ചത്.

മഞ്‍ജു വാര്യര്‍ ‘കണ്‍മണി’ എന്ന കഥാപാത്രമായിട്ടാണ് തുനിവില്‍ വേഷമിട്ടത്. മിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്‍ജുവിന്റേത്. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ശങ്കര്‍, ദര്‍ശൻ, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ്‍ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‍യുടെ ‘വാരിസി’നൊപ്പം ആയിരുന്നു അജിത്ത് ചിത്രം ‘തുനിവും’ റിലീസ് ചെയ്‍തത്.. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി