ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് ഇന്ന് അവധി രണ്ട് ന്യൂനമർദ്ദങ്ങൾ, 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തിയും  വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും  മുകളിൽ  അതിതീവ്ര ന്യുനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ ഫലമായി  കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തീര പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും ജനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നഫിയിപ്പ് നൽകി. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.  ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ക്യാമ്പ് അവസാനിക്കുംവരെ  അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കണം.

പാലക്കാട് പോത്തുണ്ടി ജി.എൽ.പി.എസിന്  അവധി

ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉൾപ്പെട്ട  ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതിനാൽ പോത്തുണ്ടി ജി.എൽ.പി.എസ്സിന് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.

മലപ്പുറത്ത് സ്കൂളുകൾക്ക്   അവധി

മലപ്പുറം ജില്ലയിൽ കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു.

  • Related Posts

    കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം
    • December 2, 2024

    കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നൽകാതിരിക്കാൻ നിലവിൽ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. കേസിൽ, ബാങ്കിലെ മുൻ അക്കൗണ്ടൻ്റ് സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചുഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിടക്കം…

    Continue reading
    അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം
    • December 2, 2024

    സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍…

    Continue reading

    You Missed

    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

    വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

    ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

    ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

    ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

    ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

    ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

    ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

    കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

    കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം