സിപിഐഎം വിമുക്ത കേരളം കോൺഗ്രസ് ആഗ്രഹിക്കുന്നില്ല’; കെ.സി വേണുഗോപാൽ

വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കെസി വേണുഗോപാൽ. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ല. മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമ്പോൾ അവിടെ മത്സരിക്കാൻ
കോൺഗ്രസിന് അല്ലാതെ മറ്റാർക്കാണ് അർഹതയെന്ന് അദ്ദേഹം ചോദിച്ചു.

ബിനോയ് വിശ്വം ആദ്യം സിപിഐയെ നന്നാക്കട്ടെ. സിപിഐഎം എന്ന പാർട്ടി ഇല്ലാതാകണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് വിമുക്ത ഭാരതം പോലെ സിപിഐഎം വിമുക്ത കേരളം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിപിഐഎമ്മിനെ ബാധിച്ച പ്രശ്നം ഒരാൾക്കു പോലും പാർട്ടിയിൽ തുറന്നു പറയാൻ പറ്റാത്ത സാഹചര്യം എന്നതാണ്. അതുകൊണ്ടാണ് പാർട്ടി അണികൾ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.

  • Related Posts

    ‘ശബരിമല തീര്‍ഥാടകരെ സഹായിക്കാൻ എ.ഐ, ‘സ്വാമി ചാറ്റ്‌ ബോട്ട്’ ഉടനെത്തും
    • November 13, 2024

    ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച തീര്‍ത്ഥാടന അനുഭവം സമ്മാനിക്കുന്നതിനായി എ.ഐ. സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന ‘സ്വാമി ചാറ്റ് ബോട്ട്’ എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്വാമി ചാറ്റ്…

    Continue reading
    കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; ചുമതല കൊച്ചി ഡിസിപി കെ. സുദർശന്
    • November 13, 2024

    കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം. കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനാണ് കേസിന്റെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘ശബരിമല തീര്‍ഥാടകരെ സഹായിക്കാൻ എ.ഐ, ‘സ്വാമി ചാറ്റ്‌ ബോട്ട്’ ഉടനെത്തും

    ‘ശബരിമല തീര്‍ഥാടകരെ സഹായിക്കാൻ എ.ഐ, ‘സ്വാമി ചാറ്റ്‌ ബോട്ട്’ ഉടനെത്തും

    കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; ചുമതല കൊച്ചി ഡിസിപി കെ. സുദർശന്

    കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; ചുമതല കൊച്ചി ഡിസിപി കെ. സുദർശന്

    ICC T20 റാങ്കിംഗില്‍ സഞ്ജു സാംസണ് വന്‍ നേട്ടം; ആദ്യ പത്തില്‍ സൂര്യയും ജയ്‌സ്വാളും മാത്രം

    ICC T20 റാങ്കിംഗില്‍ സഞ്ജു സാംസണ് വന്‍ നേട്ടം; ആദ്യ പത്തില്‍ സൂര്യയും ജയ്‌സ്വാളും മാത്രം

    ശബരിമല ദര്‍ശന സമയം 18 മണിക്കൂറാക്കി, പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ അനുവദിക്കില്ല

    ശബരിമല ദര്‍ശന സമയം 18 മണിക്കൂറാക്കി, പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ അനുവദിക്കില്ല

    ദേശസ്നേഹം വളർത്തും ‘അമരൻ’ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ബി ജെ പി

    ദേശസ്നേഹം വളർത്തും ‘അമരൻ’ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ബി ജെ പി

    ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

    ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍