അമിത വേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാർ ഓടിയെത്തും മുമ്പ് കാറുമായി രക്ഷപ്പെട്ട് ഡ്രൈവർ

പരിസരത്തുണ്ടായിരുന്ന രണ്ട് യുവാക്കൾ അപകടം കണ്ട് ഓടിയെത്തുമ്പോഴേക്കും കാറിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

മുംബൈയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ഗംഗാപൂർ മേഖലയിലുണ്ടായ അപകടത്തിൽ വൈശാലി ഷിൻഡെ (36) എന്ന യുവതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അമിത വേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി ഉയർന്നു പൊങ്ങി ഇരുപത് മീറ്ററോളം അപ്പുറത്തേക്ക് തെറിച്ചുവീണു. വെള്ള നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ യുവതി നിന്നിരുന്ന അതേ വശത്ത് തന്നെ നിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ അപകടം കണ്ട് സ്ഥലത്തേക്ക് ഓടിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ അപ്പോൾ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മൂന്ന് ദിവസം മുമ്പാണ് മുംബൈയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ അമിത വേഗത്തിൽ വന്ന ബിഎംഡബ്ല്യൂ കാർ പാഞ്ഞു കയറിയത്. 45 വയസുകാരിയായ സ്ത്രീ ഈ അപകടത്തിൽ മരണപ്പെടുകയും ചെയ്തു. ഭർത്താവിനൊപ്പം മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന കാവേരി നഖ്വ എന്ന സ്ത്രീയാണ് മരിച്ചത്. അപകടത്തിന് ശേഷം ഒന്നര കിലോമീറ്ററോളം യുവതിയുടെ ശരീരവുമായി കാർ മുന്നോട്ട് നീങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അടുത്ത അനുയായിയായ രാജേഷ് സിങിന്റെ മകൻ മിഹിർ ഷായാണ് ഈ കാർ ഓടിച്ചിരുന്നത്. 

  • Related Posts

    ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്
    • February 15, 2025

    ബോളിവുഡ് ഇതിഹാസ സംഗീത ത്രയങ്ങൾ ശങ്കർ ഇഹ്സാൻ ലോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. റെസ്ലിങ് പ്രമേയമായി എത്തുന്ന ആക്ഷൻ ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് മൂവരും മലയാളത്തിൽ അരങ്ങേറുന്നത്. രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൌക്കത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന…

    Continue reading
    കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്
    • February 15, 2025

    കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്. ഈ മാസം 21 വരെ ജില്ലയിൽ ആനകളെ എഴുന്നള്ളിക്കരുത്. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന് പിന്നാലെ ചേർന്ന യോഗത്തിലാണ് തീരുമാനം. എഡിഎമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ…

    Continue reading

    You Missed

    ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്

    ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്

    കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്

    കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്

    മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം; ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും

    മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം; ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും

    ആന്റണി പെരുമ്പാവൂരിന് മോഹൻലാലിൻറെ പിന്തുണ

    ആന്റണി പെരുമ്പാവൂരിന് മോഹൻലാലിൻറെ പിന്തുണ

    തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

    തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

    ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

    ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍