വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും; രണ്ടായിരം കണ്ടെയ്നറുകൾ, നാളെ കപ്പലിന്റെ ബെർത്തിങ് നടക്കും

ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ്
വിഴിഞ്ഞത്ത് ആദ്യം എത്തുക. 

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക. നാളെ രാവിലെ 9.15ന് ബെർത്തിങ് നടക്കുകയെന്നാണ് റിപ്പോർട്ട്. സാൻ ഫർണാണ്ടോ കപ്പൽ രാവിലെ 7.45ന്ന് തുറമുഖ ഔട്ടർ ഏരിയയിൽ എത്തും. അവിടെ നിന്ന് തുറമുഖ പൈലറ്റ് കപ്പലിനെ വിഴിഞ്ഞത്ത് എത്തിക്കും.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. ജൂലൈ 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ  മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിക്കുന്നത്. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.

അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. 

ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്നറുകൾ ട്രയൽ ഓപ്പറേഷന്റെ ഭാഗമായി  വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്‌മെന്റ് പൂർണതോതിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയായതായും മന്ത്രി അറിയിച്ചു. സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമായി.

  • Related Posts

    സിപിഐഎം നേതാവ് ദേവകുമാറിന്റെ മകന്‍, എസ്എഫ്‌ഐ മുന്‍ നേതാവ്, കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍ ഡി സുബ്രമണ്യനെ അറിയാം
    • October 8, 2024

    ദേവകുമാറിന്റെ മകനെന്ന് പറയുന്നത് രാഷ്ട്രീയമായി ചെറുപ്പം മുതലെ ഞങ്ങളുടെ കൂടെ നില്‍ക്കുന്നയാളാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ളയാള്‍. ദേവകുമാറും നമ്മളുമൊക്കെയായുള്ള ബന്ധം എല്ലാവര്‍ക്കുമറിയാമല്ലോ. അതിന്റെ ഭാഗമായി, അയാള്‍ പറഞ്ഞപ്പോള്‍ ഒരു ഇന്റര്‍വ്യൂ ആകാമെന്ന് കരുതി. അയാളും രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാകാം ആവശ്യപ്പെട്ടിട്ടുണ്ടാകുക. മറ്റുകാര്യങ്ങള്‍…

    Continue reading
    ARM ന്റെ വ്യാജപതിപ്പ് ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്
    • October 8, 2024

    ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്. വ്യാജപതിപ്പിന് പിന്നിൽ തമിഴ് റോക്കേഴ്സ് സംഘത്തിൽപ്പെട്ടവർ എന്നും കണ്ടെത്തൽ. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ARM വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്. പിന്നാലെ സംവിധായകൻ…

    Continue reading

    You Missed

    സിപിഐഎം നേതാവ് ദേവകുമാറിന്റെ മകന്‍, എസ്എഫ്‌ഐ മുന്‍ നേതാവ്, കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍ ഡി സുബ്രമണ്യനെ അറിയാം

    സിപിഐഎം നേതാവ് ദേവകുമാറിന്റെ മകന്‍, എസ്എഫ്‌ഐ മുന്‍ നേതാവ്, കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍ ഡി സുബ്രമണ്യനെ അറിയാം

    ARM ന്റെ വ്യാജപതിപ്പ് ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

    ARM ന്റെ വ്യാജപതിപ്പ് ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

    മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

    മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

    ‘പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച തന്ത്രം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു’: ബംഗ്ലാദേശ് കോച്ച്

    ‘പാകിസ്താനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച തന്ത്രം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു’: ബംഗ്ലാദേശ് കോച്ച്

    എടാ മോനേ…ആറ്റിറ്റ്യൂഡ‍് വേണോ? വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

    എടാ മോനേ…ആറ്റിറ്റ്യൂഡ‍് വേണോ? വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

    ‘എയര്‍ ഇന്ത്യയുടെ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് വനിതാ ഹോക്കി താരം

    ‘എയര്‍ ഇന്ത്യയുടെ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് വനിതാ ഹോക്കി താരം