ICC T20 റാങ്കിംഗില്‍ സഞ്ജു സാംസണ് വന്‍ നേട്ടം; ആദ്യ പത്തില്‍ സൂര്യയും ജയ്‌സ്വാളും മാത്രം

ICC T20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. ബൗളര്‍മാരുടെ റാങ്കിംഗില്‍ രവി ബിഷ്‌ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി.

ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) രണ്ടാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ജയ്‌സ്വാളിനെ പിന്തള്ളി ജോസ് ബട്‌ലര്‍ ആറാം സ്ഥാനത്തേക്ക് കയറി. റുതുരാജ് ഗെയ്കവാദ് (14), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് സഞ്ജുവിന് മുകളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. പതും നിസ്സങ്ക, ജോഷ് ഇന്‍ഗ്ലിസ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

ഏകദിന റാങ്കിംഗില്‍ പാകിസ്താൻ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദി ഒന്നാമതെത്തി. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് രണ്ടാമത്. ആദ്യ പന്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. ജസ്പ്രിത് ബുമ്ര ആറാം സ്ഥാനത്തും മുഹമ്മദ് സിറാജ് എട്ടാം സ്ഥാനത്തും. ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ പാക് താരം ബാബര്‍ അസം ഒന്നാം സ്ഥാനത്ത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരാണ് നാല് വരെയുള്ള സ്ഥാനങ്ങളില്‍. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശ്രേയസ് അയ്യര്‍ 12ാം സ്ഥാനത്തെത്തി.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല