‘പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്’; ജി സുധാകരൻ

പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞതെന്ന് ജി സുധാകരൻ. അവധിയുടെ സാഹചര്യത്തിൽ നോമിനേഷൻ നൽകുന്നത് നീളാൻ സാധ്യത. മൂന്ന് ദിവസം കൂടി നോമിനേഷൻ നൽകാൻ സമയം അനുവദിക്കണം. പത്രികകളിൽ പിശകുണ്ട്. കോണ്ഗ്രസ് നേതാക്കൾ വീട്ടിൽ എത്തി. സ്വീകരണം നൽകി. അവർ എനിക്ക് വേണ്ടി പ്രവർത്തിക്കുന്നു. പിന്തുണയുടെ കാര്യം അവരോട് ചോദിക്കണം. ഞാൻ ജനകീയ സ്വാതന്ത്ര സ്ഥാനാർഥിയാണ്. എന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. ‘നിലപാട് മാറ്റിയില്ല ‘.

പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം വോട്ട് ചെയ്യില്ല. ഇലക്ഷൻ കമ്മറ്റിയില്ല, വലിയ പ്രചരണമില്ല. എനിക്ക് പിന്തുണ തരുന്നവർ എന്തേലും ചെയ്താൽ എനിക്ക് അറിയില്ല.അമ്പലപ്പുഴയിൽ യുഡിഎഫ് നേതാക്കൾ പിന്തുണ അറിയിച്ചു. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചേർത്തലയിൽ പോയി പി പ്രസാദിനെതിരെ പ്രസംഗിക്കും. പി പ്രസാദ് എന്നേ കമ്മ്യുണിസം പഠിപ്പിക്കുന്നു. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ എനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ കേവലം ആറായിരത്തോളം വോട്ടിനാണ് അയാൾ ജയിച്ചത്. എനിക്കെതിരെ അഭിപ്രായം ചോദിച്ചത് ആലപ്പുഴയിലെ പൊളിറ്റക്കൽ ക്രിമിനളുകളോട്.

എനിക്ക് പാർലമെന്റ് വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോ. മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേ?. ആറാം തവണ ആലുവയിൽ പോയി മത്സരിക്കുകയാണ് എ എം ആരിഫ്. ആരിഫിന് വ്യാമോഹം ഇല്ലേ. സജി ചെറിയാൻ മൂന്നാം തവണ. പ്രതിഭ മൂന്നാം തവണ. വാസവൻ മൂന്നാം തവണ. ഇതൊന്നും വ്യാമോഹം അല്ലെ? എന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ എന്നാൽ താനും തന്റെ ഭാര്യയുമാണോ?.താൻ വണ്ടി ഓടിച്ചു വന്ന റോഡ് ഒക്കെ ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതതാണ്. ഇതൊന്നും ഉണ്ടാക്കിയത് ഒരു സർക്കാരുമല്ല. PWD വകുപ്പിൽ ഞാനായിരുന്നു സർക്കാർ. കുന്തവും കുടചക്രവും എന്ന് പറയുന്ന പോലെയല്ല ഞാൻ കാര്യങ്ങൾ പറയുന്നത്.എൽഡിഎഫ് സ്ഥാനാർഥികളെ എന്നും സംരക്ഷിച്ചു. സജി ചെറിയാനെ സംരക്ഷിച്ചിരുന്നു. സിപിഎമ്മിൽ നിന്ന് ഞാൻ സ്വയം ഇറങ്ങിയതാണ്. എന്നെ ആരും പുറത്താക്കിയതല്ല. എല്ലാ രാഷ്ട്രീയ മര്യാദയും പാലിച്ചു. ജനം എല്ലാം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading
മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി
  • September 23, 2026

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്