മനു തോമസിനെതിരായ പി.ജയരാജന്റെ ഫെയ്‌സ്ബുക് കുറിപ്പിൽ സിപിഎമ്മിൽ അതൃപ്‌തി

സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്‌സ്ബുക് കുറിപ്പിൽ സിപിഎമ്മിൽ അതൃപ്‌തി. അനവസരത്തിലെ പോസ്റ്റ്‌ വിഷയം വഷളാക്കിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. വിഷയത്തിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഔദ്യോഗികമായി വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ക്വട്ടേഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിൽ ബന്ധമെന്ന ആരോപണം വീണ്ടും ചർച്ചയാക്കുന്നതാണ് സിപിഎം മനു തോമസിനെതിരെ സ്വീകരിച്ച നടപടി. പിന്നാലെ ഫേസ്ബുക്കിൽ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്‌. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരഭങ്ങളിൽ നിന്ന് ഒഴിവാകണമെന്ന നിർദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങൾ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജൻ വിമർശിച്ചു.

പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോൾ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ‌ മനു തോമസ്, ക്വാറി മുതലാളിമാർക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കിയതും മകനെയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

  • Related Posts

    ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു
    • November 18, 2025

    ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ​കുൽഗാം സ്വദേശി ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാൽ അഹമ്മദ് വാനിയെയും, മകൻ ജാസിർ ബിലാൽ വാനിയെയുംസഹോദരൻ നവീദ് വാനിയെയും ചോദ്യം ചെയ്യലിനായി…

    Continue reading
    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
    • November 18, 2025

    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

    ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

    പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

    രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

    രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

    പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

    പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

    ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

    ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

    പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

    പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്