തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തണം, മടിക്കരുത്: ബിനോയ്‌ വിശ്വം

ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഗൗരിയമ്മയുടെ 105 ആം ജന്മദിനാഘോഷ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. ഇടതുപക്ഷം സ്വയം വിമർശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്നും കേരളത്തിലെ പ്രത്യേക അവസ്ഥയിൽ ഇടതുപക്ഷം പാഠങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തലുകൾക്ക് പ്രാധാന്യമുണ്ടെന്നും  തിരുത്താൻ മടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇളക്കമുണ്ടാകില്ല എന്ന് കരുതിയ ചില ബോധ്യങ്ങൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇളക്കം ഉണ്ടായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിത്തറയിൽ ഇളക്കം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചേ തീരൂ. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് ആ ചോദ്യം ചോദിക്കേണ്ടത്? തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം. ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്. നേതാവിനെക്കാളും അധികാരികളേക്കാളും കമ്മിറ്റികളേക്കാളും വലിയവർ ജനങ്ങളാണ്. ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.

ആ പാഠം പഠിച്ച് മുന്നോട്ടുപോകാൻ ഇടതുപക്ഷം ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങൾ എല്ലാം തികഞ്ഞവരാണെന്നും മറുഭാഗത്തുള്ളവര്‍ എല്ലാം പോക്കാണെന്നും അതുകൊണ്ട് അവരെ എന്തും പറയാം എന്നതും കമ്മ്യൂണിസ്റ്റ് വിമർശനത്തിന്റെ ശരിയായ ഭാഗമാണെന്ന് ചിന്തിക്കുന്നില്ല. വിമർശിക്കുമ്പോൾ മറുഭാഗത്ത് നിൽക്കുന്നവരുടെ ചരിത്രത്തെയും ആശയത്തെയും വ്യക്തിത്വത്തെയും സമഗ്രതയോടെ മനസ്സിലാക്കാൻ കഴിയേണ്ടവരാണ് കമ്യൂണിസ്റ്റുകാർ. ഭാഷാ പ്രയോഗത്തിൽ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെ പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി