ADM നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി.

എഡിഎം കെ. നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിന് അടുത്ത ദിവസം നവീൻ ബാബുവിനെ വീട്ടിൽ‌ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ പിപി ദിവ്യക്കെതിരെ വൻ പ്രതിഷേധം ആണ് ഉയർന്നത്.

Related Posts

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്
  • April 20, 2026

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.…

Continue reading
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്
  • April 18, 2026

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. 260000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി

ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി

കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; അനോഷ് കണ്ണ് തുറന്നു

കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; അനോഷ് കണ്ണ് തുറന്നു

‘നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്, മന്ത്രി നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണം’; ഓ ജെ ജനീഷ്

‘നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്, മന്ത്രി നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണം’; ഓ ജെ ജനീഷ്

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ