ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്

ബെംഗളൂരു BTL സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ മാനസിക പീഡനവും, ശാരീരിക ഉപദ്രവവും കാരണം കഴിഞ്ഞ വർഷം 18 പേർ കൂടി പഠനം ഉപേക്ഷിച്ചതായി വിദ്യാർത്ഥികൾ. സഹപാഠികൾ ആദിത്യന്റെ കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പരാതികൾ പറഞ്ഞിട്ടും കാര്യമില്ലെന്നും വിദ്യാർഥികൾ പറയുന്നു.

ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ഥികളാണ് പഠനം ഉപേക്ഷിച്ച് മടങ്ങിയത്. അധ്യാപകനെതിരെ പരാതികള്‍ പറഞ്ഞിട്ടും മാനേജ്‌മെന്റ് ഇടപെട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും എല്ലാം ബിസിനസ് മാത്രമാണെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. അവസാനമായി ആദിത്യനെ കാണാന്‍ പോലും കോളജ് അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു.

അധ്യാപകനും ഹോസ്റ്റൽ വാർഡനുമായ സന്ദീപ് പാണ്ഡെയ്ക്കതിരെയാണ് ആദിത്യത്തിന്റെ കുടുംബം രംഗത്തെത്തിയത്. ആദ്യത്തിനെ സന്ദീപ് മാനസികമായി പീഡിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവനെന്ന് പറഞ്ഞു പരത്തി. ലഹരി ഉപയോഗത്തിൽ അധ്യാപകൻ പറയുന്ന കുട്ടികളുടെ പേര് പറയാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.

സന്ദീപ് പാണ്ഡെ, ആദിത്യനെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാർത്ഥിനി ബന്ധുകൾക്ക് അയച്ച ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹപാഠികൾ ആദിത്യന്റെ കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളും പുറത്തുവന്നത്. ബുധനാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് ആദിത്യനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Posts

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും
  • November 10, 2026

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ…

Continue reading
പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല
  • November 10, 2026

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്‌ഐടി കത്ത് നല്‍കിയത്. ഹാജരാകുന്നതിലുള്ള അസൗകര്യം…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ