‘വോട്ടെണ്ണലിന് എല്ലാം സജ്ജം: പയ്യന്നൂർ ഉൾപ്പെടെ പ്രത്യേക ജാഗ്രതയോടു കൂടി പ്രവർത്തിക്കും’; DGP റവാഡ ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാസംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകളും ആരംഭിച്ചു. കണ്ണൂർ പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയോടു കൂടി പ്രവർത്തിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വോട്ടെണ്ണൽ സു​ഗമമായി നടത്താൻ എല്ലാം സജ്ജമെന്നും ഡിജിപി വ്യക്തമാക്കി.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മറ്റന്നാൾ വരാനിരിക്കേ നെഞ്ചിടിപ്പോടെ മുന്നണികൾ. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ.

ഫലം ഒരുദിവസം മാത്രം ശേഷിക്കെ കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുന്നു. ഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയർത്തിക്കാട്ടി ഇടുക്കി തൊടുപുഴയിലും കണ്ണൂരിലും ഫ്ലക്സ് ബോർഡ് ഉയർന്നു. അതേസമയം, ഭരണത്തുടർച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

Related Posts

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
  • June 26, 2026

തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ കയ്യാങ്കളിയിൽ കേസ് എടുത്ത് പൊലീസ്. സിപിഐഎം കൗൺസിലറുടെ പരാതിയിൽ മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേരെ പ്രതി ചേർത്താണ് കേസ്. ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഐഎം കൗൺസിലർ എസ് പി ദീപക്, ഉൾപ്പെടെ അഞ്ച്…

Continue reading
‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത
  • June 26, 2026

ഇടുക്കി അണക്കര ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്ന് പരാതി. ചൂരല്‍ കൊണ്ട് അടിച്ചെന്നും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയെന്നുമാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ ശിവകുമാറിനെതിരെ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് സ്‌കൂള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത

‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം