
ആദ്യം പ്രതിനായകനായും പിന്നീട് നായകനായും മലയാളികളെ ത്രസിപ്പിച്ച മോഹൻലാൽ സംവിധായകൻ ആയെത്തുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഴിഞ്ഞ നാല്പത്തി നാല് വർഷമായി മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്ന ആളാണ് മോഹൻലാൽ. ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ടുള്ള ഓരോ കാര്യങ്ങളുമായാണ് അദ്ദേഹം സംവിധായകന്റെ മേലങ്കി അണിഞ്ഞത്. അതിന്റെ ആദ്യ സംരംഭം കാണാൻ ഏവരും അക്ഷമരായി കാത്തിരിക്കുകയാണ് ഇപ്പോൾ.
ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് ബറോസ് തിയറ്ററിൽ എത്തുമെന്ന് മോഹൻലാൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ റിലീസുമായി ബന്ധപ്പെട്ട അലയൊലികൾ ഒന്നും തന്നെ കാണാനില്ല. അതുകൊണ്ട് തന്നെ റിലീസ് മാറ്റിയോ എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ ലോകത്ത് നടക്കുന്നുണ്ട്.
ഈ അവസരത്തിൽ കഴിഞ്ഞ ദിവസം ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പങ്കിട്ടൊരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ‘ബറോസ് ത്രീഡിയുടെ ആദ്യ സ്‌ക്രീനിംഗ് കാണാൻ കാത്തിരിക്കുന്ന സംവിധായകനും നടനും ഒപ്പം ഛായാഗ്രാഹകൻ’, എന്നാണ് സന്തോഷ് ശിവൻ കുറിച്ചത്. ഈ ഫോട്ടോയും ക്യാപ്ക്ഷനും ആരാധകർ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് സ്‌ക്രീനിംഗ് നടന്നിരുന്നു.
‘ബറോസ്’ സിനിമയുടെ ആദ്യ സ്‌ക്രീനിങ് കണ്ട് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും. മോഹന്‍ലാലിനൊപ്പം ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ടികെ രാജീവ് കുമാര്‍ എന്നിവരാണ് ബറോസിന്റെ ആദ്യ ഷോ കണ്ടത്. മുംബൈയിലാണ് സ്‌ക്രീനിങ് നടന്നത്.
സിനിമയുടെ ത്രീഡി വേര്‍ഷനാണ് പ്രിവ്യൂ ചെയ്തത്. മുംബൈ പിവിആറില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും അണിയറപ്രവര്‍ത്തകരുടെയും ചിത്രങ്ങളെല്ലാം വൈറലായിട്ടുണ്ട്. സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില്‍ എല്ലാവരും സന്തോഷവാന്മാരാണ്. സംവിധായകന്‍ മോഹന്‍ലാലും തന്റെ ആദ്യ സംവിധാന സംരഭത്തില്‍ പൂര്‍ണ തൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് അല്ലെങ്കില്‍ 20ന് ആയിരിക്കും ബറോസിന്റെ റിലീസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്.
മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.