250 മില്യണ്‍ ഡോളര്‍ ചെലവില്‍ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്

വൈറ്റ്‌ ഹൗസ്‌ ഈസ്റ്റ്‌ വിംഗ്‌ പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22 മില്യൺ നൽകും.

ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്. ഓവൽ ഓഫീസും കാബിനറ്റ് റൂമും സ്വർണം കൊണ്ട് അലങ്കരിക്കുകയും റോസ് ഗാർഡൻ അദ്ദേഹത്തിന്റെ മാർ-എ-ലാഗോ റിസോർട്ട് പോലെ നവീകരിക്കുകയും ചെയ്തു. മുൻവശത്തും പിൻവശത്തും ഉയരമുള്ള കൊടിമരങ്ങളും സ്ഥാപിച്ചു.

250 മില്യൺ ഡോളർ ചിലവഴിക്കുന്ന ഈ ബോൾറൂം നിലവിലെ കെട്ടിടത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ വാ​ഗ്ദാനം. കഴിഞ്ഞ ആഴ്ച, ട്രംപ് കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾക്കൊപ്പം ഒരു അത്താഴവിരുന്ന് നടത്തിയപ്പോൾ അവർ ബോൾറൂമിന് പണം നൽകാൻ സമ്മതിച്ചു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി