1945 മുതൽ ഒരു കുംഭമേളയും മുടക്കിയിട്ടില്ല, ഇത്തവണ 85കാരി എത്തിയത് മകന്‍ പച്ചക്കറി വാങ്ങാന്‍ പോകുന്നതിനിടയിൽ കുടുംബമറിയാതെ

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. ഇപ്പോഴിതാ 85 വയസുള്ള ഒരു സ്ത്രീയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ ആവുന്നത്. 1945ല്‍ തന്റെ അഞ്ചാം വയസ് മുതല്‍ താന്‍ കുംഭമേളയില്‍ പങ്കെടുക്കാറുണ്ടെന്ന് വിഡിയോയില്‍ താരാദേവി പറയുന്നു. ന്യൂസ് 18 ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഈ വര്‍ഷം കുംഭമേളയില്‍ പോകരുതെന്ന് മകന്‍ കര്‍ശനമായി പറഞ്ഞു. മകന്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോള്‍ ഈ സമയം ആരുമറിയാതെ വീട്ടില്‍ നിന്ന് പോരുകയായിരുന്നു. കുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ പോകുകയാണെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ചെറുമകളോട് ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.

പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഉള്ളതിനാല്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോകേണ്ടെന്ന് മകന്‍ പറയുമോയെന്ന് കരുതിയാണ് ഇക്കാര്യം വീട്ടിലറിയിക്കാത്തതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ 85 വയസ്സിനിടെ ഒരു കുംഭമേള പോലും താന്‍ മുടക്കിയിട്ടില്ലെന്നും അവര്‍ വിഡിയോയില്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ വര്‍ഷം മകനെ അറിയിക്കാതെയാണ് താന്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു.

ഒരു മാസം ഞാന്‍ കുംഭമേളയില്‍ പങ്കെടുത്ത് ഇവിടെ താമസിക്കുമെന്നും താരാ ദേവി പറഞ്ഞു. മകന്‍ എന്റെ ആരോഗ്യകാര്യമോര്‍ത്താണ് വിഷമിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം ഞാന്‍ കഴിക്കാറില്ല. ഇതോര്‍ത്തും മകന് വിഷമമാണ്. എന്നാല്‍ താന്‍ സുരക്ഷിതയാണെന്ന് കുടുംബാംഗങ്ങള്‍ക്കറിയാമെന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി