വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് ശിശുദിനം ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് ശിശുദിനം അൽ ഖോബാർ ലുലുവിന്റെ സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. കിഡ്സ് ക്ലബ് ടീമിന്റെ വിവിധ കലാ പ്രകടനങ്ങൾ ആസ്വാദക പ്രശംസ ഏറ്റുവാങ്ങി. കുട്ടികളുടെ വിവിധ കലാപരിപാടികളായ ഫാഷൻ ഷോ ,ടാലെന്റ് ഷോ ,ഗ്രൂപ്പ് ഡാൻസ് ,പാട്ടുകൾ മറ്റു കലാ കായിക പ്രകടനങ്ങളുമായി ഈ കഴിഞ്ഞ വെള്ളിയാഴ്ച ലുലു ഖോബാർ കുട്ടികളുടെ ഒരു ഉത്സവ രാവായി. വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രസിഡന്റ് ഷമീം കാട്ടാകട അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഷ്‌റഫ് ആലുവ സ്വാഗതവും വനിതാ കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ് ആശംസകളും നേർന്നു. പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറലും മുഖ്യ രക്ഷാധികാരിയുമായ മൂസ കോയ ശിശുദിന സന്ദേശം കുട്ടികൾക്ക് കൈമാറി.ലുലു അൽ ഖോബാർ ജനറൽ മാനേജർ ശ്യാം ഗോപാൽ കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു .

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വനിതാ കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേക് ,മിഡിൽ ഈസ്റ്റ് വിമൻസ് കൗൺസിൽ ട്രഷറർ രതിനാഗ എന്നിവർ നേതൃത്വം നൽകിയ കുട്ടികളുടെ വിവിധ കലാ കായിക പ്രകടനങ്ങൾക്ക് വൈസ് ചെയർമാന്മാരായ അബ്ദുൽ സലാം,നവാസ് സലാഹുദീൻ ,ജോയിന്റ് സെക്രട്ടറി ദിലീപ് കുമാർ,ബിസിനസ്സ് ഫോറം വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ,ബിസിനസ്സ് ഫോറം ട്രഷറർ നിസ്സാം യൂസഫ് ,ഗ്ലോബൽ വനിത കൗൺസിൽ ട്രഷറർ ജമീലാ ഗുലാം , അൽ ഖോബാർ പ്രൊവിൻസ് വനിതാ കൗൺസിൽ ട്രഷറർ ഷീജാ അജീം,വനിതാ കൗൺസിൽ എക്സിക്യൂട്ടീവ് മെംബേർസ് ആയ ഷെറി ഷമീം,സുജ റോയ്,ജെസ്സി നിസ്സാം,ഫമിതാ ജംഷീർ,സിന്ധിത പ്രശാന്ത്,നിസിയ നഹാസ് എന്നിവർ നേതൃത്വം നൽകി.

അൽ ഖോബാർ പ്രൊവിൻസ് പ്രോഗ്രാം കൺവീനർ യാസർ അറഫാത്തും, വനിതാ കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേകും അവതാരകരായിരുന്ന ശിശുദിന ആഘോഷത്തിന് അൽ ഖോബാർ പ്രൊവിൻസ് ട്രഷറർ അജീം ജാലാലുദീൻ നന്ദി രേഖപ്പെടുത്തി.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI