വാക്സിനേഷൻ വൈകിയാൽ ഗസയിൽ പോളിയോ പടരാനുള്ള സാധ്യത കൂടുതലെന്ന് യുഎൻ

ഗസയിൽ പോളിയോ വാക്സിനേഷൻ നൽകുന്നതിൽ കാലതാമസം വരുത്തിയാൽ കുഞ്ഞുങ്ങളിൽ പോളിയോ ബാധ പടരാനുള്ള സാധ്യത കൂടുതലാകുമെന്ന് യു എൻ. ഗസ മുനമ്പിൽ ഒരു അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്നും വാക്സിനേഷൻ ക്യാമ്പയിനിൻ്റെ അവസാന ഘട്ടം വൈകിയാൽ പോളിയോ പടർന്ന് പിടിക്കാനുള്ള സാധ്യത വളരെയധികം കൂടുമെന്നും യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകി.

ഗസയിൽ ബുധനാഴ്ച ആരംഭിക്കാനിരുന്ന പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ്റെ അവസാന ഘട്ടം, ബോംബാക്രമണങ്ങളുടെയും കൂട്ടപലായനത്തിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാൽ കൂടുതൽ കുട്ടികളിൽ പോളിയോ പടർന്ന് പിടിക്കുന്നതിന് മുമ്പ് ക്യാമ്പയിൻ നടത്തേണ്ടതുണ്ടെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു. കൂടുതൽ കുട്ടികൾ തളർവാതത്തിലാകുന്നതിനും വൈറസ് പടരുന്നതിനും മുമ്പ് ഗസയിൽ പോളിയോ പൊട്ടിപ്പുറപ്പെടുന്നത് തടയേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയ വടക്കൻ മേഖലയിൽ 400,000 ത്തിലധികം ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. മൂന്നാഴ്ചയിലധികമായി ഇവിടേക്ക് ഭക്ഷണവും സഹായവും എത്തിയിട്ട്. അഭയാർത്ഥികൾക്ക് ആവശ്യമായ വെള്ളമുൾപ്പെടെയുള്ളവയുടെ ലഭ്യതയും തടഞ്ഞിരിക്കുകയാണ്.

വടക്കൻ ഗസ ഗവർണറേറ്റിലേക്ക് 23,000 ലിറ്റർ ഇന്ധനം എത്തിക്കാമെന്നുള്ള യുഎന്നിന്റെ അഭ്യർത്ഥനയും ഇസ്രയേൽ അധികൃതർ നിരസിച്ചു. ഗവർണറേറ്റിൽ യുഎന്നിന്റെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിയിരിക്കുകയാണ്.

ഒക്‌ടോബർ 6 മുതൽ വടക്ക് ഇസ്രയേൽ കരസേന ആക്രമണം ആരംഭിച്ചതിനുശേഷം, വടക്കൻ ഗസ ഗവർണറേറ്റിൽ നിന്ന് ഗസ സിറ്റിയിലേക്ക് 63,000 പേരെ മാറ്റിപ്പാർപ്പിച്ചതായാണ് കണക്ക്.ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി