‘റിലയൻസിന് മറുപണിയുമായി കൊക്ക കോളയും പെപ്സിയും; കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും

റിലയൻസിൽ നിന്ന് നേരിടുന്ന കനത്ത വെല്ലുവിളി മറികടക്കാൻ, കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പെപ്സിയും കൊക്ക കോളയും തീരുമാനിച്ചു. റിലയൻസിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പനങ്ങൾ കുറഞ്ഞ നിരക്കിൽ വിറ്റഴിച്ച് രാജ്യത്തെ പ്രാദേശിക വിപണിയിൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് ഇത്.

പത്തു രൂപയുടെ ഗ്ലാസ് ബോട്ടിൽ പാനീയങ്ങൾ പുറത്തിറക്കാൻ ആണ് കൊക്കക്കോള ആലോചിക്കുന്നത് എന്നാണ് വിവരം. പ്രധാനമായും ടയർ ടൂർ നഗരങ്ങളിലാവും ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക. ഇതിനുപുറമെ പ്രാദേശിക ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നേരിട്ട് അറിവുള്ള ആളുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊക്ക കോളയോ പെപ്സിയോ ഇതുവരെ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല.

200 മില്ലി ലിറ്ററിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പന്നങ്ങൾ 10 രൂപയ്ക്കാണ് റിലയൻസ് വിൽക്കുന്നത്. അതേസമയം കൊക്ക കോള, പെപ്സികോ ഉൽപ്പന്നങ്ങൾക്ക് 250 മില്ലി ലിറ്ററിന് ₹20 രൂപയാണ് വില. ഇതാണ് ഈ കമ്പനികളുടെ ഏറ്റവും ചെറിയ ഉത്പന്നം. 500 മില്ലി ലിറ്ററിന്റെ ക്യാമ്പ ഉൽപ്പന്നം 20 രൂപയ്ക്ക് ലഭിക്കുമ്പോൾ ഇത്രതന്നെ അളവിലുള്ള കൊക്ക കോളയ്ക്ക് 30 രൂപയും പെപ്സിക്ക് 40 രൂപയും നൽകണം.’

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’