മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ എത്ര; വിവരങ്ങൾ തേടി സുപ്രിം കോടതി

മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെ വിവരങ്ങൾ തേടി സുപ്രിം കോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങൾ തേടിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി ബന്ധപ്പെട്ട് . ഹൈക്കോടതികൾക്ക് മുൻപിലുള്ള കേസുകളുടെ വിവരങ്ങളും സമർപ്പിക്കണമെന്ന് നിർദേശം.

എത്ര പേർക്കെതിരെ കേസെടുത്തു, തുടർനപടികളെത്ത് തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് കേന്ദ്രം വിശദീകരിച്ചു. കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകളുൾപ്പെടെ നൽകിയ ഹർജികൾ പരിഗണിക്കവേയൊണ് സുപ്രീംകോടതി വിവരങ്ങൾ തേടിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരി​ഗണിച്ചത്. മാർച്ച് 17-ന് ഹർജി വീണ്ടും പരി​ഗണിക്കും.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് കേസിലെ പ്രധാന ഹർജിക്കാരൻ. 12 ഹർജികളാണ് മുത്തലാഖ് സംബന്ധിച്ച് സുപ്രീംകോടതിയിലെത്തിയത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നിയമം ഒരു ലക്ഷ്യവും നൽകുന്നില്ലെന്ന് ഹർജിക്കാർ വാദിച്ചു. മുത്തലാഖ് നിർത്തലാക്കലല്ല, മുസ്ലീം പുരുഷന്മാരെ ശിക്ഷിക്കുകയാണ് നിയമത്തിന് പിന്നിലെ ഉദ്ദേശമെന്ന് ഹർജിക്കാർ വാദിക്കുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി