‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമാണ് ഒപ്പം മാസ് ആക്ഷൻ സിനമകൾ. അതിനും പ്രാധാന്യം കൊടുക്കുന്നു. 2 മണിക്കൂർ തീയേറ്ററിൽ സിനിമ അടിച്ചുപൊളിച്ച് ആഘോഷിക്കണം. മലയാളത്തിൽ വലിയ സിനിമകൾ വരണം. വിചാരിച്ചത് പോലെ സിനിമ നന്നായി വന്നതിൽ സന്തോഷമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു

30 കോടിയോളം ഞങ്ങൾ സിനിമയ്ക്കായി മുടക്കി. മാർക്കോ ഒരു ബെഞ്ച് മാർക്കാണ്. എന്റെ വീക്ക് പോയിന്റ് ഞാൻ കുറച്ച് ഇമോഷണലാണ് ഞാൻ. അത് ഞാൻ സിനിമയിൽ മാത്രം കൊണ്ടുവരും. നല്ല സിനിമകൾ ചെയ്യാനാണ് ആഗ്രഹം. കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദി.

ജഗദീഷ് ചേട്ടൻ സിനിമയെ പറ്റി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്റെ പ്രേക്ഷകർ അമ്മമാരും അച്ഛന്മാരുമാണ്. അതുപോലെ യൂത്തും സിനിമ എന്ജോയ് ചെയ്യുന്നു. മാർക്കോ വില്ലൻ ആയി കാസ്റ്റ് ചെയ്തപ്പെട്ടപ്പോൾ തീരുമാനിച്ചതാണ് നായകനായി മുഴുനീള സിനിമ ഒരുക്കണമെന്ന്. ഇത് എന്റെ മാത്രം സിനിമയല്ല. എല്ലാവരുടെയും സിനിമയാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

ആക്ഷൻ ഹീറോസ് നോട് എനിക്ക് പേഴ്‌സണൽ ഇഷ്ടം കൂടുതലാണ്. മേപ്പടിയാൻ തൊട്ട് ഒരു മാറ്റം വരുത്തി. 5 വർഷങ്ങൾക്ക് ശേഷമാണ് ഒരു മുഴുനീളെ ആക്‌ഷൻ ചിത്രം ചെയുന്നത്. ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം.

സിനിമയുടെ രാജാവ് പ്രേക്ഷകനാണ്. അന്യഭാഷാ സിനിമകൾക്ക് യൂത്ത് പോയി കാണുന്നു ആ കോൺഫിഡൻസ് തന്നെയാണ് മാർക്കോയിലേക്ക് എത്തിയത്. ക്രിസ്‌മസ്‌ സമയത്ത് ഇടിപ്പടം വരുന്നത് വളരെ നല്ല കാര്യമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആക്ഷൻ ചെയുന്ന നടനാണ് പൃഥ്വിരാജ്. അദ്ദേഹം കൂടുതൽ ആക്ഷൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

വയലന്‍സിന്‍റെ മുന്നറിയിപ്പ് നല്‍കിയാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. സ്വര്‍ണ്ണബിസിനസ് നടത്തുന്ന ക്രൈം സിന്‍റിക്കേറ്റില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. മാസ് ആക്ഷന്‍ ചിത്രത്തിന് വേണ്ട പതിവ് കഥ രീതിയിലാണ് ചിത്രം പിന്തുടരുന്നതെങ്കിലും ആദ്യം പറഞ്ഞത് പോലെ സംവിധായകന്‍ അതിലേക്ക് ചേര്‍ക്കുന്ന വയലന്‍സിന്‍റെ ചേരുവ ശരിക്കും ഏല്‍ക്കുന്നുണ്ട്.

എക്സ്ട്രീമായ ആക്ഷന്‍ കൊറിയോഗ്രാഫി ചിത്രത്തിന്‍റെ പുരോഗതിയില്‍ ഗംഭീരമായ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. ഒപ്പം തന്നെ ഫാമിലി വൈകാരികതയെ അനുപാതത്തില്‍ ചേര്‍ത്ത് മാസ് ആക്ഷന്‍ രംഗങ്ങളും പുരോഗതിക്ക് അത് ഒരു പ്രേരകഘടകമാക്കുന്ന തിരക്കഥ രീതിയിലാണ് മാര്‍ക്കോയില്‍ ഹനീഫ് അദേനി പിന്തുടരുന്നത്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച രീതിയില്‍ അത് വിജയിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദനാണ് ചിത്രത്തിന്‍റെ നട്ടെല്ല്. ആക്ഷനിലും, വൈകാരിക രംഗങ്ങളിലും ഉണ്ണി മുകുന്ദന്‍ ഗംഭീരമായി തന്നെ തന്‍റെ ഭാഗം ഉപയോഗപ്പെടുത്തുന്നു. ജഗദീഷ് അവതരിപ്പിച്ച ടോണി എന്ന വില്ലന്‍റെ കഥാപാത്രം ശ്രദ്ദേയമാണ്.

സിംഗിള്‍ ഷോട്ടില്‍ എടുത്ത ‘ജോണ്‍ വിക്ക്’ മോഡല്‍ ഫൈറ്റ് കയ്യടി ലഭിക്കേണ്ട ഭാഗമാണ്. ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗ്, സപ്ത റെക്കോർഡ്‌സ് സൗണ്ട് ഡിസൈന്‍ എന്നിവയും എടുത്തു പറയേണ്ടതാണ്. എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്ന ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ യൂത്തിന് തീയറ്റര്‍ അനുഭവമായി മാറാനുള്ള ഉള്ളടക്കത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Related Posts

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM
  • July 3, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവിയിൽ എം വി ഗോവിന്ദനെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെ നടപടി. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെ നടപടി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി…

Continue reading
വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
  • July 2, 2026

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത