മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ പത്തിനെത്തും

മ്മൂട്ടി ആരാധകരും ചലചിത്ര പ്രേമികളും മാസങ്ങളായി കാത്തിരുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം നിര്‍വഹിച്ച മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍. രാവിലെ 10 ന് ആദ്യപ്രദര്‍ശനം എന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.

ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം. അറിയിച്ചിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു. തമിഴ് സംവിധായകന്‍ ഗൗതം വി മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറാണ് ബസൂക്ക.സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡെന്നീസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും, എന്നിവയ്ക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ടൈറ്റില്‍ പോസ്റ്ററും ടീസറും ഇതിനകം വൈറലായിരുന്നു. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളാണ് ട്രെയിലറിന്റെ ഹൈലേറ്റ്.
തിരക്കഥാ കൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നീസ്.

Related Posts

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading
പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്