ബസിൽ ലൈം​ഗികാതിക്രമം, ആദ്യം മെൻസ് അസോസിയേഷൻ പൂമാല നൽകി

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ കേസിൽ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നന്ദിത മസ്താനി. KSRTC ബസിലെ സവാദിന്റെ അതിക്രമത്തിൽ സവാദിനെതിരെ ആദ്യം പരാതി നൽകിയത് നന്ദിതയായിരുന്നു. ആദ്യം വേണ്ട രീതിയിൽ നടപടി എടുക്കണ്ടി ഇരുന്നു.

എങ്കിൽ മറ്റൊരു പെൺകുട്ടിയും ഇര ആകില്ലായിരുന്നു. കഴിഞ്ഞ 2 വർഷമായി താൻ സൈബർ അതിക്രമം നേരിടുന്നു. ആദ്യം മെൻസ് അസോസിയേഷൻ പൂമാല നൽകി, ഇനി പാലഭിഷേകം നൽകും. തനിക്ക് ഇതുവരെയും നീതി കിട്ടിയിട്ട് ഇല്ലെന്നും നന്ദിത 24നോട് പറഞ്ഞു.

ഈ കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ബസ് തൃശ്ശൂർ എത്തിയതോടെ യുവതി ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.

2023ൽ സമാനമായ കേസിൽ സവാദിനെതിെര നന്ദിത രംഗത്തുവന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു.

ഇതോടെ സംഭവം വലിയ വിവാദമായി മാറി. നടിക്കു നേരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം.‘ഒടുവിൽ നീതി, അതും രണ്ട് വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം’–നന്ദിത പങ്കുവച്ച സ്റ്റോറിയിലെ ഒരു വാചകം ഇങ്ങനെയായിരുന്നു.

Related Posts

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
  • July 4, 2026

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ്…

Continue reading
ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്
  • July 4, 2026

വിഴിഞ്ഞം പോർട്ട് വിഷയത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നിൽ അദാനി VD സതീശൻ ബന്ധം എന്ന് കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ