ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റ്; 14 മരണം

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ 30 ലക്ഷത്തിലേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി.

മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫ്ളോറിഡ തീരത്ത് അതീവ ജാഗ്രതാനിർദേശവും നൽകി. ആയിരക്കണക്കിന് പേർ വീടുകൾ ഒഴിഞ്ഞ് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറി.

2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൻ എന്നാണ് പ്രവചനം. യുഎസിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ മിൽട്ടനും കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിൽ 160ലധികം പേരാണ് മരിച്ചത്.

Related Posts

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി
  • May 1, 2026

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി…

Continue reading
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്
  • April 30, 2026

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി

പി വി അന്‍വര്‍മായുള്ള ഫോണ്‍വിളി വിവാദം: മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസിന് ക്ലീന്‍ ചീറ്റ് നല്‍കി അന്വേഷണസമിതി

പി വി അന്‍വര്‍മായുള്ള ഫോണ്‍വിളി വിവാദം: മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസിന് ക്ലീന്‍ ചീറ്റ് നല്‍കി അന്വേഷണസമിതി

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?

ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?

ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കും, ധാരണയിലെത്താന്‍ ഇറാന്‍ അതിയായി ആഗ്രഹിക്കുന്നു: ട്രംപ്

ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കും, ധാരണയിലെത്താന്‍ ഇറാന്‍ അതിയായി ആഗ്രഹിക്കുന്നു: ട്രംപ്

കുളിര് പകര്‍ന്ന് വേനല്‍മഴ; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

കുളിര് പകര്‍ന്ന് വേനല്‍മഴ; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്