പുതുവത്സര ആശംസകള്‍ അറിയിച്ചില്ല: യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

പുതുവത്സര ആശംസകള്‍ അറിയിച്ചില്ല എന്ന കാരണത്തില്‍ 24 തവണ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി. ആറ്റൂര്‍ പൂവത്തിങ്കല്‍ വീട്ടില്‍ സുഹൈബിനാണ് കുത്തേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ് സുഹൈബ്.

പുതുവത്സര രാത്രി ഏറെ വൈകി സുഹൃത്തുക്കള്‍ക്കൊപ്പം ഗാനമേള കഴിഞ്ഞ് തന്റെ ബൈക്കില്‍ മടങ്ങി വരികയായിരുന്നു സുഹൈബ്. മുള്ളൂര്‍ക്കരയിലെത്തിയപ്പോള്‍ ബസ് സ്റ്റോപ്പില്‍ പരിചയമുള്ള നാലഞ്ചു പേര്‍ ഇരിക്കുന്നത് കണ്ടു. അവര്‍ക്കെല്ലാം ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. ബസ് സ്റ്റോപ്പില്‍ ഇരുന്നവര്‍ക്കിടയില്‍ ഉണ്ടായിരുന്ന കാപ്പാ കേസ് പ്രതി പാപ്പി എന്നു വിളിക്കപ്പെടുന്ന ഷാഫി തന്നോട് വ്യക്തിപരമായി പുതുവത്സരാശംസകള്‍ പറഞ്ഞില്ല എന്ന കാരണത്തിന്റെ പേരില്‍ ഏകപക്ഷീയമായി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.

24 തവണയാണ് സുഹൈബിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കൈയിലും തലയ്ക്കുമാണ് പരിക്ക്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ് സുഹൈബ്. പ്രതി കൃത്യം നടത്തുമ്പോള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് സംശയം. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷാഫി. സുഹൈബ് ചികിത്സയിലിരിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തന്നെ ഷാഫിയും അഡ്മിറ്റ് ആയിട്ടുണ്ട്. സുഹൈബ് തന്നെയും കുത്തി പരിക്കേല്‍പ്പിച്ചു എന്നാണ് ഇയാളുടെ വാദം. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി